ബി‌എം‌ഡബ്ല്യു ഉള്ള, പോയസ് ഗാർഡിൽ താമസിക്കുന്ന ഞാനാണോ ലളിത ജീവിതം നയിക്കുന്നത്?: രജനികാന്ത്

ബുധന്‍, 28 നവം‌ബര്‍ 2018 (12:01 IST)
സ്റ്റൈൽമന്നൻ രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രമായ 2.0 ഇറങ്ങാൻ ദിവസങ്ങൾ മാത്രം അവശേഷിക്കേ വിവാദങ്ങൾ തലപൊക്കി തുടങ്ങി. ഇതിനിടയിൽ രജനികാന്ത് അടുത്തിടെ നൽകിയ ഒരു അഭിമുഖം ശ്രദ്ധേയമാവുകയാണ്. 
 
വലിയ സ്റ്റാർ ആയെങ്കിലും ലളിതമായ ജീവിതം നയിക്കുന്ന ആളാണല്ലോ താങ്കൾ എന്ന അവതാരകയുടെ ചോദ്യത്തിന് ‘പഞ്ചനക്ഷത്ര ഹോട്ടലിൽ ഭക്ഷണം കഴിക്കുന്ന, പോയസ് ഗാർഡനിൽ താമസിക്കുന്ന, ബി എം ഡ ബ്ല്യു കാറിൽ സഞ്ചരിക്കുന്ന ഞാനാണോ ലളിത ജീവിതം നയിക്കുന്നത്?. ഇതാണോ ലളിത ജീവിതം?‘ എന്നാണ് തലൈവർ ചോദിച്ചത്.
 
ശങ്കര്‍, ജയമോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. മലയാളി താരങ്ങളായ കലാഭവന്‍ ഷാജോണ്‍, റിയാസ് ഖാന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. എ. ആര്‍ റഹ് മാനാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത് മുളകുപാടം ഫിലിംസാണ്. ചിത്രം നാളെ തിയേറ്ററുകളിലെത്തും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍