കുഞ്ചാക്കോ ബോബനു നേരെയുണ്ടായ വധശ്രമം: പ്രതിക്ക് ഒരു വർഷം തടവ്

Webdunia
ശനി, 1 ജൂണ്‍ 2019 (12:41 IST)
നടൻ കുഞ്ചാക്കോ ബോബന് നേരെ വധശ്രമം നടത്തിയാള്‍ക്ക് ഒരു വർഷം തടവ് ശിക്ഷ. തോപ്പുംപടി മൂലങ്കുഴി അത്തിക്കുഴി സ്റ്റാൻലി ജോസഫിനെയാണു (75) മജിസ്ട്രേട്ട് കോടതി ശിക്ഷിച്ചത്.

കുഞ്ചാക്കോ അടക്കം 8 സാക്ഷികളെ വിസ്തരിച്ച കോടതി നിരീക്ഷണ ക്യാമറാദൃശ്യങ്ങൾ അടക്കം പരിശോധിച്ച ശേഷമാണു ശിക്ഷ വിധിച്ചത്. വധഭീഷണിക്ക് ഒരു വര്‍ഷവും ആയുധ നിരോധന നിയമപ്രകാരം ഒരു വര്‍ഷവും ശിക്ഷ ലഭിച്ചെങ്കിലും രണ്ടും ഒരുമിച്ച് അനുഭവിച്ചാല്‍ മതി.

എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനു സമീപം 2018 ഒക്ടോബർ 5നു രാത്രിയാണു സംഭവം. കണ്ണൂരിലേക്ക് പോകാൻ ട്രെയിൻ കാത്തുനില്‍ക്കുകയായിരുന്നു താരം. ഈ സമയം സ്‌റ്റാന്‍‌ലി കത്തി വീശിക്കൊണ്ട് അടുത്തേക്ക് വരുകയും അസഭ്യം പറയുകയും ചെയ്‍തു.

സംഭവം കണ്ട് മറ്റ് യാത്രക്കാര്‍ എത്തിയപ്പോള്‍ സ്‌റ്റാന്‍‌ലി ഓടിരക്ഷപ്പെട്ടു. പിറ്റേദിവസം റെയില്‍വെ സ്റ്റേഷനില്‍ കുഞ്ചാക്കോ ബോബൻ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ പിടിയിലായി.

അനുബന്ധ വാര്‍ത്തകള്‍

Next Article