ബാലഭാസ്‌ക്കറിനെ കൊലപ്പെടുത്തിയതോ? സ്വര്‍ണ്ണ കടത്തിന്റെ ചുരുളഴിയുന്നു

ശനി, 1 ജൂണ്‍ 2019 (08:29 IST)
തിരുവനന്തപുരം എയർപോർട്ട് കേന്ദ്രീകരിച്ച് സ്വർണക്കടത്തി പിടിയിലായവർ വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മനേജർമാരായിരുന്നില്ല എന്ന് ഭാര്യ ലക്ഷ്മി കഴിഞ്ഞ ദിവസം വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. 
 
ഇപ്പോള്‍ സ്വര്‍ണക്കടത്തുകേസില്‍ മുന്‍ മാനേജര്‍മാരുടെ പങ്ക് തെളിഞ്ഞതോടെ വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമരണത്തില്‍ കേസ് വഴിതിരിവിലാകുന്നു. സാമ്പത്തിക തര്‍ക്കമോ. മറ്റ് വിഷയങ്ങളോ അപകറ്റത്തിലേക്ക് നയിച്ചുവോ എന്ന വലിയ സംശയം ഉയരുന്നു. മാത്രമല്ല ബാല ഭാസ്‌കറുടെ സാമ്പത്തിക ഇടപാടുകളേ കുറിച്ച് അന്ന് വലിയ സംശയങ്ങള്‍ ഉണ്ടായിരുന്നു. തനിക്ക് എല്ലാം അറിയില്ല എന്നു പറഞ്ഞ് ഭാര്യ പോലും കൈ കഴുകുകയായിരുന്നു. 
 
കേസില്‍ പിടിയിലായ പ്രകാശന്‍തമ്പി ബാലഭാസ്‌കറിന്റെ സംഗീതപരിപാടിയുടെ സംഘാടകനും കേസിലെ പ്രധാന പ്രതിയെന്ന് സംശയിക്കുന്ന വിഷ്ണു സാമ്പത്തിക മാനേജരുമായിരുന്നു എന്നത് ചില ചോദ്യങ്ങള്‍ ബാല ഭാസ്‌കറിലേക്കും നീളുകയാണ്. ഈ ചോദ്യങ്ങള്‍ക്ക് ഉള്ള ഉത്തരമായിരിക്കാം ഒരു പക്ഷേ ബാലഭാസ്‌കറിന്റെ ദുരൂഹ മരണത്തിലെ സത്യങ്ങള്‍.
 
വിഷ്ണുവുമായി ബാലഭാസ്‌കറിന് ചെറുപ്പംമുതല്‍തന്നെ ബന്ധമുണ്ടായിരുന്നതായി സുഹൃത്തുക്കളും ബന്ധുക്കളും പറയുന്നു. ബാലഭാസ്‌കറിന്റെ അപകടവുമായി ബന്ധപ്പെട്ട് പാലക്കാട്ടെ ആശുപത്രി ഉടമയുടെ പേരിലും ബന്ധുക്കള്‍ സംശയം ഉന്നയിച്ചിരുന്നു. ഇവരുമായി വിഷ്ണുവിനും പ്രകാശിനും അടുത്ത ബന്ധമുണ്ടെന്നാണ് ബാലഭാസ്‌കറിന്റെ അച്ഛന്‍ പറയുന്നത്.
 
അതേസമയം, തിരുവനതപുരം സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ പ്രകാശ് തമ്പി, വിഷ്ണു എന്നിവർ ബാലഭാസ്കറിന്റെ മനേജർ അല്ലെന്ന് ലക്ഷ്മി തന്നെ വ്യക്തമാക്കി രംഗത്തെത്തിയതോടെ ആരു പറയുന്നതാണ് സത്യമെന്ന അമ്പരപ്പിലാണ് സോഷ്യൽ മീഡിയ.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍