Pathaan Box Office collection Report: ബോക്സ് ഓഫീസില്‍ 1000 കോടി നേട്ടവുമായി കിങ് ഖാന്‍. ഷാരൂഖ് ഖാന്‍, ദീപിക പദുക്കോണ്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച പത്താന്‍ ഇന്നാണ് 1000 കോടി ക്ലബില്‍ എത്തിയത്. ആയിരം കോടി ക്ലബില്‍ എത്തുന്ന അഞ്ചാമത്തെ ഇന്ത്യന്‍ സിനിമയാണ് പത്താന്‍.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രം ദംഗല്‍ ആണ്. 1968.03 കോടിയാണ് ദംഗലിന്റെ കളക്ഷന്‍. തൊട്ടുപിന്നില്‍ 1747 കോടിയുമായി ബാഹുബലി 2. കെ.ജി.എഫ്. 2 ആണ് മൂന്നാം സ്ഥാനത്ത്. നാലാം സ്ഥാനത്ത് ആര്‍.ആര്‍.ആര്‍.
അതേസമയം, ചൈനയില്‍ റിലീസ് ചെയ്യാതെ ആയിരം കോടി ക്ലബില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ സിനിമയെന്ന നേട്ടം പത്താന്‍ സ്വന്തമാക്കി. മറ്റ് നാല് സിനിമകളും ചൈനയില്‍ റിലീസ് ചെയ്തിട്ടുണ്ട്.