ഗായകൻ സോനു നിഗമിനെ സ്റ്റേജിൽ നിന്നും വലിച്ചിറക്കി തല്ലി എംഎൽഎയുടെ മകൻ: വീഡിയോ

Webdunia
ചൊവ്വ, 21 ഫെബ്രുവരി 2023 (14:20 IST)
സംഗീത പരിപാടിക്കിടെ ഗായകൻ സോനുനിഗമിന് നേരെ ശിവസേന എംഎൽഎയുടെ മകൻ്റെ ക്രൂര മർദ്ദനം. മുംബൈ ചെമ്പൂരിൽ നടന്ന പരിപാടിക്കിടെയായിരുന്നു അക്രമം. പരിപാടിയുടെ അവസാനദിനമായ തിങ്കളാഴ്ചയാണ് സോനു നിഗം എത്തീയത്. സംഗീതപരിപാടി അവസാനിച്ചതും സെൽഫി എടുക്കാനാവശ്യപ്പെട്ട് എംഎൽഎ പ്രകാശ് ഫതേർപെക്കറിൻ്റെ പുത്രനും സംഘവും സ്റ്റേജിൽ കയറുകയായിരുന്നു.
 
ഇത് സോനുവിൻ്റെ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞതോടെ സംഘർഷത്തിലേക്ക് മാറുകയായിരുന്നു. സോനുവിനെ സംഘം സ്റ്റേജിൽ നിന്നും വലിച്ചിറക്കി തല്ലുകയും ചെയ്തു. സംഭവത്തിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അതേസമയം സോനു നിഗം സംഭവത്തിൽ പ്രതികരിച്ചിട്ടില്ല. ഗായകനും സുരക്ഷാ ഉദ്യോഗസ്ഥരും ഇപ്പോൾ ചികിത്സയിലാണ്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article