'പാപ്പച്ചന്‍ ഒളിവിലാണ്' ഇന്ന് ഒ.ടി.ടിയില്‍, റിലീസ് പ്രഖ്യാപിച്ച് നടന്‍ സൈജു കുറുപ്പ്

കെ ആര്‍ അനൂപ്
വ്യാഴം, 14 സെപ്‌റ്റംബര്‍ 2023 (14:56 IST)
നവാഗതനായ സിന്റോ സണ്ണി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'പാപ്പച്ചന്‍ ഒളിവിലാണ്' ഒ.ടി.ടി റിലീസിന് തയ്യാര്‍. നായകനായ സൈജു കുറുപ്പ്  സിനിമ ഇന്ന് ഒ.ടി.ടിയില്‍ എത്തുമെന്ന് അറിയിച്ചു.
സൈന പ്ലേ ഒ.ടി.ടിയില്‍ ഇന്ന് വൈകുന്നേരം എട്ടുമണിക്ക് സ്ട്രീമിംഗ് ആരംഭിക്കും.വിജയരാഘവന്‍, അജു വര്‍ഗീസ്, ജഗദീഷ്, ജോണി ആന്റണി, കോട്ടയം നസീര്‍, ശിവജി ഗുരുവായൂര്‍ ,ജോളി ചിറയത്ത്, ശരണ്‍ രാജ് ഷിജു മാടക്കര, വീണാ നായര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
ഹരി നാരായണന്‍, സിന്റെ സണ്ണി എന്നിവരുടെ ഗാനങ്ങള്‍ക്ക് ഔസേപ്പച്ചന്‍ സംഗീതം ഒരുക്കുന്നു. ശ്രീജിത്ത് നായരാണ് ഛായാഗ്രഹണം. നിതിന്‍ രാധാകൃഷ്ണന്‍ എഡിറ്റിംഗ് നിര്‍വഹിക്കുന്നു. വിനോദ് പട്ടണക്കാട് കലാസംവിധാനം . കോസ്റ്റ്യൂം ഡിസൈന്‍ സുജിത്ത് മട്ടന്നൂര്‍. മേക്കപ്പ് മനോജ്, കിരണ്‍.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article