ബിഗ് ബോസ് സീസണ്‍ 5 മത്സരങ്ങള്‍ കഴിഞ്ഞിട്ടും പ്രേക്ഷകര്‍ക്കിടയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു സാഗര്‍ സൂര്യ-സെറീന സൗഹൃദം. പ്രണയത്തിലാണെന്ന് രണ്ടാളും പറഞ്ഞിട്ടില്ലെങ്കിലും ആ രീതിയിലായിരുന്നു വെളിയില്‍ ചര്‍ച്ചകള്‍ നടന്നത്. ഷോയില്‍ സ്‌ക്രീന്‍ സ്‌പേസ് കിട്ടാനുള്ള സ്ട്രാറ്റജി മാത്രമായിരുന്നു എന്ന വിമര്‍ശനങ്ങളും മറുവശത്ത് ഉയര്‍ന്നു. എന്നാല്‍ ബിഗ് ബോസ് മത്സരത്തിന് ശേഷം ഇത് ആദ്യമായി ഒന്നിച്ച് ഫോട്ടോഷൂട്ട് നടത്തിയിരിക്കുകയാണ് സാഗറും സെറീനയും.
ദുബായില്‍ നിന്നാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
ബിഗ് ബോസ് താരം സെറീന സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. നിരവധി ഫോട്ടോഷൂട്ടുകള്‍ നടത്താറുള്ള താരത്തിന്റെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്.