ശ്രീലക്ഷ്മിയുടെ അമ്മയ്ക്ക് ജഗതിയുടെ ഒരു സ്വത്തിന്റെ ഭാഗം നല്‍കിയിട്ടുണ്ട്. അതിന്റെ കണക്കുകള്‍ ജഗതിയുടെ ഭാര്യയുടെ കൈയ്യില്‍ ഉണ്ട്. ആ കുട്ടിയെ ജഗതിയെ കാണിക്കാന്‍ ഞാന്‍ അനുവദിക്കുന്നില്ലെന്നായിരുന്നു പരാതി. ഇക്കാര്യം കാണിച്ച് ശ്രീലക്ഷ്മി തന്നെ ഹൈക്കോടതിയില്‍ ഒരു കേസ് നല്കി. എന്നാല്‍ ഞാന്‍ അതില്‍ സത്യവാങ്ങ്മൂലം ഫയല്‍ ചെയ്തു. ആ കുട്ടിക്ക് ഏത് നിമിഷവും എവിടെ വെച്ച് വേണമെങ്കിലും ജഗതിയെ കാണാന്‍ അനുവദിക്കുമെന്ന് ഞാന്‍ വ്യക്തമാക്കി. അതോടെ കുട്ടി കേസ് വിത്ഡ്രോ ചെയ്ത് പോയി - പി സി ജോര്‍ജ്ജ് പറയുന്നു.
ജഗതി ഇനി സിനിമയിലേക്ക് മടങ്ങി വരുമെന്ന് പ്രതീക്ഷിക്കേണ്ടെന്നും പി സി ജോര്‍ജ്ജ് വ്യക്തമാക്കുന്നു. അപകടത്തിന് ശേഷം ജഗതിയുടെ ഒരുവശം തളര്‍ന്ന് പോയിട്ടുണ്ട്. ഇപ്പോഴും അത് ശരിയായിട്ടില്ല. സംസാരിക്കാനും തുടങ്ങിയിട്ടില്ല. അതുകൊണ്ട് തന്നെ അദ്ദേഹം പഴയതുപോലെ ജീവിതത്തിലേക്ക് മടങ്ങിവരുമെന്ന് തോന്നുന്നില്ല - പി സി പറയുന്നു.