ഒമർ ലുലു സംവിധാനം ചെയ്യുന്ന 'ഒരു അഡാറ് ലവിലെ' ആദ്യഗാനം വൈറലായതോടെ ഈ ഗാനം ഇസ്ലാം മതവിശ്വാസം വ്രണപ്പെട്ടുവെന്നാരോപിച്ച് ഒരു പറ്റം യുവാക്കൾ രംഗത്തെത്തിയതോടെ പുലിവാല് പിടിച്ചത് സംവിധായകൻ ആണ്. ഗാനം പിൻവലിക്കുമെന്ന് പറഞ്ഞെങ്കിലും പ്രേക്ഷകരുടെ സ്വീകാര്യത മാനിച്ച് പിൻവലിക്കില്ലെന്ന് സംവിധായകൻ തീരുമാനിക്കുകയായിരുന്നു.
ഇപ്പോഴിതാ, മതവികാരം വ്രണപ്പെട്ടുവെന്ന് ആരോപിച്ച് രംഗത്തെത്തിയവരെ പരോക്ഷമായി പരിഹസിച്ച് യുവഎഴുത്തുകാരനായ നെൽസൺ ജോസഫ്. അൽഫോൺസ് പുത്രന്റെ പ്രേമത്തെയാണ് ഇതിനായി നെൽസൺ കൂട്ടുപിടിക്കുന്നത്. ക്രിസ്ത്യൻസിന്റെ വികാരം വ്രണപ്പെടുത്തിയ അൽഫോൺസ് പുത്രൻ മാപ്പ് പറയണമെന്നാണ് നെൽസൺ പറയുന്നത്. എന്ന് ഉണർന്ന ക്രിസ്ത്യാനിയെന്ന് അദ്ദേഹം എടുത്തു പറയുന്നുണ്ട്.
വൈറലാകുന്ന നെൽസൺന്റെ പോസ്റ്റ്:
മിസ്റ്റർ അൽഫോൻസ് പുത്രൻ,
- ക്രിസ്ത്യൻ യുവതികളെ അടക്കവും ഒതുക്കവുമില്ലാത്തവരായി ചിത്രീകരിക്കുക.
- പള്ളിയിൽ വച്ച് ഡാൻസും കൂത്തും കളിക്കുക
ഉ.ക്രി(ഉണർന്ന ക്രിസ്ത്യാനി)
ഒപ്പ്.
നോട്ട്: ലിജോ ജോസ് പെല്ലിശേരി ചിരിക്കണ്ട. സാറിനുള്ളത് പുറകെ വരുന്നുണ്ട്