പതിനൊന്ന് സിനിമകളുടെ റിലീസ് മാറ്റിവെച്ചു, പത്ത് ലക്ഷം ദുരിതാശ്വാസ നിധിയിലേക്ക്

വ്യാഴം, 23 ഓഗസ്റ്റ് 2018 (17:40 IST)
സംസ്ഥാനമൊട്ടാകെ പ്രളയക്കെടുതി നേരിടുന്ന സാഹചര്യത്തില്‍ ഓണം – ബക്രീദ് ചിത്രങ്ങളായ 11 മലയാള സിനിമകളുടെ റിലീസ് മാറ്റിവെച്ചു. അതോടൊപ്പം ഫിലിം ചേമ്പറില്‍ ഉള്‍പ്പെടുന്ന സംഘടനകളെല്ലാം ചേര്‍ന്ന് 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും. കേരള ഫിലിം ചേംബര്‍ ഓഫ് കോമേഴ്‌സിന്റെ നേതൃത്വത്തില്‍ നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനകള്‍ ചേര്‍ന്നാണ് ഇത്തരമൊരു തീരുമാനമെടുത്തത്.
 
റോഷന്‍ ആന്‍ഡ്രൂസ്-നിവിന്‍ പോളി-മോഹന്‍ലാല്‍ ടീമിന്റെ കായംകുളം കൊച്ചുണ്ണി, സേതു-മമ്മൂട്ടി ഒന്നിക്കുന്ന ഒരു കുട്ടനാടന്‍ ബ്ലോഗ്, അമല്‍ നീരദ്-ഫഹദ് ഫാസില്‍ ടീമിന്റെ വരത്തൻ‍, റഫീക്ക് ഇബ്രാഹിം-ബിജു മേനോന്‍ ടീമിന്റെ പടയോട്ടം, ഫെല്ലിനി ടി.പിയുടെ ടൊവീനോ തോമസ് ചിത്രം തീവണ്ടി തുടങ്ങി ചിത്രങ്ങളുടെ റിലീസാണ് മാറ്റിയത്.
 
പ്രളയക്കെടുതി ഒരുപരിധി വരെ മാറിയ ശേഷം മാത്രമേ ഈ ചിത്രങ്ങളെല്ലാം ഇനി റിലീസ് ചെയ്യുകയുള്ളൂ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍