‘എബ്രഹാമിന്റെ സന്തതികൾ ഒരു വലിയ വിജയമാക്കിയതിന്റെ ആഘോഷത്തിലാണ് നമ്മൾ. കേരളത്തിൽ മാത്രമല്ല, ലോകമെമ്പാടും ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ്. ഇത്രയും വിശാലമായൊരു റിലീസ് മലയാളത്തിൽ അപൂർവ്വമായിട്ടാണ് സംഭവിക്കുന്നത്. വലുതും ചെറുതുമായ സിനിമകൾ ജനങ്ങൾ കാണണം‘ - മമ്മൂട്ടി പറഞ്ഞു.
നിരവധി റെക്കോർഡുകൾ ബ്രേക്ക് ചെയ്ത് ചിത്രം മുന്നേറുകയാണ്. ഇപ്പോഴും നിരവധി തിയേറ്ററുകൾ ഹൌസ്ഫുൾ ആണ്. മമ്മൂട്ടി, ആൻസൺ പോൾ, രൺജി പണിക്കർ, സിദ്ദിഖ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങൾ.