കലിപ്പ് ലുക്കിൽ ഫഹദ്; 'വരത്തൻ' ടീസർ പുറത്ത്

ശനി, 14 ജൂലൈ 2018 (10:54 IST)
ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം അമൽ നീരദും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് വരത്തൻ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അമൽ നീരദ് ഇതിനകം തന്നെ ഫേസ്‌ബുക്കിലൂടെ പങ്കിട്ടിരുന്നു. ഇപ്പോൾ വരത്തന്റെ ടീസറാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.
 
ആക്ഷന് പ്രാധാന്യം നൽകിക്കൊണ്ടുള്ള ചിത്രമാണെന്ന് ടീസർ സൂചിപ്പിക്കുന്നു. അമൽ നീരദിന്റെ എ എൻ പി പ്രൊഡക്ഷൻസും ഫഹദ് ഫാസിലിന്റെ നിർമ്മാണ കമ്പനിയായ നസ്രിയ നസീം പ്രൊഡക്ഷൻസും ചേർന്നാണ് വരത്തൻ നിർമ്മിക്കുന്നത്. 
 
മായാനദിയിലൂടെ പ്രേക്ഷക പ്രശംസ സ്വന്തമാക്കിയ ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിൽ ഫഹദിന്റെ നായിക. അതേ സമയം ചിത്രത്തെക്കുറിച്ചുള്ള  മറ്റു വിശദാംശങ്ങളൊന്നും തന്നെ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍