ഒടിയൻ ഞെട്ടിച്ചു, രജനീകാന്ത് മോഹൻലാലിനെ വിളിച്ചു!

Webdunia
ബുധന്‍, 13 ഡിസം‌ബര്‍ 2017 (14:43 IST)
ഒടിയനിലെ രൂപമാറ്റം കണ്ട് തെന്നിന്ത്യന്‍ സൂപ്പര്‍ താരം രജനീകാന്ത് മോഹന്‍ലാലിനെ വിളിച്ച് അഭിനന്ദിച്ചെന്ന് സംവിധായകൻ വി എ ശ്രീകുമാർ മേനോൻ. മോഹൻലാലിന്റെ പുതിയ ലുക്ക് ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിച്ചതോടെ മാസങ്ങളായുള്ള ക്ഷീണവും ടെൻഷനും കുറഞ്ഞു‌വെന്ന് സംവിധായകൻ മനോരമ ന്യൂസിനോട് പറഞ്ഞു. 
 
മീശ പിരിച്ചുള്ള ലാലേട്ടന്റെ ഹിറോയിസമാണ് ഇതുവരെ കണ്ടിട്ടുള്ളത്. ഇനി മീശയില്ലാത്ത കട്ട ഹീറോയിസം കാണാമെന്നും സംവിധായകൻ പറയുന്നു. വൻ വരവേൽപ്പാണ് ആരാധകർ ഒടിയന്റെ ടീസറിനു നൽകിയിരിക്കുന്നത്. ഒടിയന്റെ മൂന്നാംഘട്ട ചിത്രീകരണം അടുത്തമാസം ആരംഭിക്കും.
 
ഒടിയനില്‍ യുവാവായ ഒടിയന്‍ മാണിക്യന്‍ എന്ന കഥാപാത്രത്തിനാണ് തീര്‍ത്തും വ്യത്യസ്തവും കൂടുതല്‍ എനര്‍ജറ്റിക്കുമായ രൂപം വരുന്നുവെന്ന് വാർത്തയുണ്ടായിരുന്നു. പറഞ്ഞത് പോലെ രൂപം മാറി, ഒടിയൻ ചെറുപ്പമായി. ഇനിയാണ് കളി.  ഒടിയന്റെ ചെറുപ്പകാലം അവതരിപ്പിക്കാൻ 18 കിലോ ഭാരം കുറച്ച മോഹൻലാലിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article