മോഹന്‍ലാല്‍ വ്യത്യസ്ഥമായ ഗെറ്റപ്പിലെത്തുന്ന ചിത്രമാണ് വിഎം ശ്രീകുമാർ മേനോൻ അണിയിച്ചൊരുക്കുന്ന ഒടിയന്. മോഹന്‍ലാലിന്റെ അഭിനയജീവിതത്തിലെ തന്നെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളിലൊന്നായി ഈ ചിത്രം മാറുമെന്ന വിലയിരുത്തല്‍ ഉള്ളപ്പോള്‍ തന്നെ മറ്റൊരു റിപ്പോര്‍ട്ട് കൂടി പുറത്ത്.
ഒടിയനില്‍ മോഹന്‍ലാലിന്റെ വില്ലനായി തമിഴ് സൂപ്പര്‍താരം പ്രകാശ് രാജ് എത്തുമെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. രാവുണ്ണി എന്ന അതിശക്തനായ വില്ലനായിട്ടാകും അദ്ദേഹം ഒടിയനില്‍ എത്തുക. മൂന്ന് കാലഘട്ടങ്ങളിലൂടെ കഥ പറയുന്ന ചിത്രത്തില്‍ ഇരുവരും മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളിലെത്തുമെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
ഒടിയനില്‍ പ്രകാശ് രാജ് വില്ലനാകുമെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തു വന്നിരുന്നുവെങ്കിലും ഇക്കാര്യം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ സ്ഥരീകരിച്ചിരുന്നില്ല.
പ്രകടന മികവിനൊപ്പം തന്നെ തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളും ചിത്രത്തിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഈ ബ്രഹ്മാണ്ഡചിത്രം നിര്‍മിക്കുന്നത്. മഞ്ജുവാര്യര്‍ നായികയാകുന്ന ചിത്രത്തിലെ ആക്ഷന്‍രംഗങ്ങളൊരുക്കുന്നത് പീറ്റര്‍ ഹെയ്നാണ്.
ഇന്ത്യന്‍ സിനിമ ഇന്നേവരെ കാണാത്ത വിഷ്വല്‍ ഇഫക്ടുകളുടെ അനന്യാനുഭവമാകും ഒടിയന് എന്ന ബ്രഹ്മാണ്ഡചിത്രം സമ്മാനിക്കുകയെന്നാണ് ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍ വാഗ്ദാനം ചെയ്യുന്നത്. ദേശീയ അവാര്‍ഡ് നേടിയ തിരക്കഥാകൃത്തും പത്രപ്രവര്‍ത്തകനുമായ ഹരികൃഷ്ണനാണ് ഒടിയന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.
മാജിക്കല്‍ റിയലിസത്തിന്റെ തലത്തില്‍ വരുന്ന ഒരു ത്രില്ലര്‍ സിനിമയാകും ഒടിയന്. മനുഷ്യന് മൃഗത്തിന്റെ വേഷം കെട്ടി, ഇരുട്ടിനെ മറയാക്കി ആളുകളെ പേടിപ്പിക്കാന്‍ ക്വട്ടേഷനെടുക്കുന്ന ഒരു സംഘമുണ്ടായിരുന്നു പണ്ട് തമിഴ്നാട്ടില്‍. അവർ തമിഴ്നാട്ടിൽ നിന്നും കേരളത്തിലെത്തുകയും ആളുകളെ ഭയപ്പെടുത്തുകയും ചെയ്തിരുന്നു. അവരാണ് കേരളത്തിലേക്കെത്തുന്ന ആദ്യത്തെ ക്വട്ടേഷന്‍ സംഘം. അവരുടെ കഥയാണ് ഒടിയന്. ജീവിച്ചിരിക്കുന്ന അവസാനത്തെ ഒടിയനാണ് മോഹന്‍ലാലിന്റെ കഥാപാത്രമെന്ന് സംവിധായകൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് പ്രകാശ് രാജും മോഹന്‍ലാലും ഒരുമിച്ചഭിനയിച്ചത്. മണിരത്നം സംവിധാനം ചെയ്ത ‘ഇരുവര്‍’ എന്ന ചിത്രത്തിലായിരുന്നു അത്.