ഇനി കാര്യങ്ങള്‍ അശ്വിന്റെ മേല്‍നോട്ടത്തില്‍, ദിയ കൃഷ്ണയുടെ ബിസിനസിലെ പോരായ്മ ഉടന്‍ പരിഹരിക്കും! ഈ കൂട്ടിന് കയ്യടിച്ച് സോഷ്യല്‍ മീഡിയ

കെ ആര്‍ അനൂപ്

ശനി, 3 ഫെബ്രുവരി 2024 (09:15 IST)
Diya Krishna
പ്രണയകാലം എപ്പോഴും മധുരമുള്ളതായിരിക്കും രണ്ടുപേര്‍ ഒന്നിച്ചുള്ള ജീവിതത്തിന്റെ ആദ്യ പാഠങ്ങള്‍ പഠിക്കുന്ന നല്ല സമയം. മുന്നോട്ടുള്ള ജീവിതത്തില്‍ നേരിടേണ്ടിവരുന്ന വെല്ലുവിളികളെ ഒന്നിച്ച് അഭിമുഖീകരിക്കാന്‍ തയ്യാറാക്കുക കൂടി വേണം ഈ കാലത്ത്. ദിയ കൃഷ്ണയുടെ കാമുകനും കൂട്ടുകാരനുമായ അശ്വിന്‍ ഗണേഷ് എല്ലാത്തിനും കൂട്ടായി ഒപ്പം തന്നെയുണ്ട്. അതിനുള്ള ഏറ്റവും വലിയ ഉദാഹരണം ദിയ തന്നെ പങ്കുവെച്ചിരിക്കുകയാണ്.
ആട്ടവും പാട്ടവും ആഘോഷവും ഇന്‍സ്റ്റഗ്രാം റീല്‍സും ഒക്കെ കേവലം വിനോദത്തിന് മാത്രം, ദിയ കൃഷ്ണ ആള് നിസ്സാരക്കാരി അല്ല. ഒരു ബിസിനസ്സിന്റെ ചുമതലക്കാരി കൂടിയാണ് ദിയ. അഭിനയത്തിന്റെ ലോകത്ത് തിളങ്ങാന്‍ ആഗ്രഹിക്കുന്നതിനോടൊപ്പം തന്റെ സഹോദരിമാരില്‍ നിന്ന് വ്യത്യസ്തമായ ഒരു മേഖല തിരഞ്ഞെടുക്കുവാനും ദിയക്കായി. 
'ഒ ബൈ ഓസി' എന്ന ആഭരണ ബിസിനസിന്റെ ചുമതലക്കാരി ദിയ ആണ്. ആരും കൊതിക്കുന്ന പുതുമയാര്‍ന്ന ഡിസൈന്‍ ആഭരണങ്ങള്‍ ദിയ കൃഷ്ണയുടെ ഈ ബ്രാന്‍ഡ് ആവശ്യക്കാര്‍ക്ക് നല്‍കും. ധാരാളം കസ്റ്റമേഴ്‌സ് ഇവര്‍ക്കുണ്ട്. തന്റെ ബിസിനസില്‍ സോഷ്യല്‍ മീഡിയ കൃത്യമായി ഉപയോഗിക്കാന്‍ ദിയക്ക് അറിയാം.
ഇപ്പോള്‍ ഇവരുടെ ബ്രാന്‍ഡിലുളള ആഭരണങ്ങള്‍ ഇന്‍സ്റ്റഗ്രാം വഴി മാത്രമേ ലഭ്യമാകുകയുള്ളൂ. എന്നാല്‍ തങ്ങളുടെ പ്രധാന പോരായ്മ പരിഹരിക്കാനുളള ശ്രമത്തിലാണ് ദിയ. പുതിയ ചുവടുകള്‍ക്ക് പിന്തുണയുമായി സുഹൃത്ത് അശ്വിന്‍ ഗണേഷുമുണ്ട്.
 
 'ഒ ബൈ ഓസി' ഇനി വെബ്സൈറ്റിലേക്ക് കൂടി സാന്നിധ്യം ഉറപ്പിക്കുകയാണ്. ഇതിന്റെ പ്രാരംഭഘട്ട ജോലികള്‍ ആരംഭിച്ചുകഴിഞ്ഞു. അശ്വിന്‍ ഗണേഷിന്റെ കൂടെ നിന്നാണ് ദിയ ഇതിനുള്ള കാര്യങ്ങള്‍ മുന്നോട്ട് ചലിപ്പിക്കുന്നത്. കഴിഞ്ഞ കുറച്ചു നാളുകളായി ദിയയുടെ എല്ലാ ഉദ്യമങ്ങള്‍ക്കും അശ്വിന്‍ ഗണേഷ് പിന്തുണയുമായി കൂടെത്തന്നെയുണ്ട്. ഇരുവരും നിലവില്‍ പ്രണയത്തിലാണ് ഇക്കാര്യം ദിയ തുറന്ന് പറയുകയും ചെയ്തു.
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍