Poonam Pandey: പൂനം പാണ്ഡെ മരിച്ചിട്ടില്ലേ? വീട്ടുകാരുടെ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ! മൃതദേഹത്തെ കുറിച്ചും അറിവില്ല

രേണുക വേണു

ശനി, 3 ഫെബ്രുവരി 2024 (07:20 IST)
Poonam Pandey

Poonam Pandey: നടി പൂനം പാണ്ഡെയുടെ മരണവുമായി ബന്ധപ്പെട്ട് വിവാദം. ഗര്‍ഭാശയമുഖ അര്‍ബുദത്തെ തുടര്‍ന്ന് മരിച്ചെന്ന് പറയുന്ന പൂനം പാണ്ഡെയുടെ മൃതദേഹം എവിടെയെന്ന് സോഷ്യല്‍ മീഡിയ. പബ്ലിസിറ്റിക്ക് വേണ്ടി താരം അറിഞ്ഞുകൊണ്ട് തന്നെയാണോ വ്യാജ മരണവാര്‍ത്ത പ്രചരിപ്പിച്ചതെന്ന് പലര്‍ക്കും സംശയമുണ്ട്. അര്‍ബുദത്തെ തുടര്‍ന്ന് പൂനം പാണ്ഡെ മരിച്ചതായി താരത്തിന്റെ മാനേജര്‍ ഇന്നലെ സോഷ്യല്‍ മീഡിയയിലൂടെയാണ് അറിയിച്ചത്. 
 
പൂനം പാണ്ഡെയുടെ കുടുംബാംഗങ്ങളെ ഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്ന് ഇന്ത്യ ടുഡെ റിപ്പോര്‍ട്ടില്‍ പറയുന്നു. മരണ വാര്‍ത്ത അറിയിക്കാന്‍ പൂനത്തിന്റെ  സഹോദരി വിളിച്ചിരുന്നു. പൂനത്തിന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ മരണവാര്‍ത്ത പങ്കുവെച്ചതിനു ശേഷം സഹോദരിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ സഹോദരിയുടെ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആണെന്ന് നടിയുമായി ഏറ്റവും അടുത്ത ഒരു സുഹൃത്ത് പറഞ്ഞതായി ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു. 
 
' പൂനത്തിന്റെ സഹോദരിയെ വിളിക്കാന്‍ ഞങ്ങള്‍ ഒരുപാട് ശ്രമിച്ചു. പക്ഷേ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആണ്. അതുമാത്രമല്ല താരത്തിന്റെ മറ്റ് കുടുംബാംഗങ്ങളെയൊന്നും കിട്ടുന്നില്ല. പൂനത്തിന്റെ രണ്ടോ മൂന്നോ ബന്ധുക്കളെ വിളിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചു. ചിലരുടെ ഫോണ്‍ സ്വിച്ച്ഡ് ഓഫ്, മറ്റു ചിലര്‍ പരിധിക്ക് പുറത്ത്. അതുകൊണ്ട് ഞങ്ങള്‍ക്ക് പല സംശയങ്ങളുമുണ്ട്,' പൂനം പാണ്ഡെയുമായി ബന്ധപ്പെട്ട വ്യക്തി ഇന്ത്യ ടുഡെയോട് പറഞ്ഞു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍