Poonam Pandey Death: ഗര്‍ഭാശയമുഖ അര്‍ബുദത്തെ തുടര്‍ന്ന് നടി പൂനം പാണ്ഡെ അന്തരിച്ചു

രേണുക വേണു

വെള്ളി, 2 ഫെബ്രുവരി 2024 (13:44 IST)
Poonam Pandey

Poonam Pandey: നടി പൂനം പാണ്ഡെ അന്തരിച്ചു. 32 വയസ്സായിരുന്നു. ഗര്‍ഭാശയമുഖ അര്‍ബുദത്തെ (സെര്‍വിക്കല്‍ കാന്‍സര്‍) തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് താരത്തിന്റെ മരണം. പൂനം പാണ്ഡെയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് മരണ വിവരം പുറത്തുവിട്ടത്. 
 
സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരമാണ് പൂനം. ഗ്ലാമറസ് ചിത്രങ്ങള്‍ അടക്കം താരം ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. 2013 ല്‍ അമിത് സക്‌സേനയുടെ നാഷ എന്ന ചിത്രത്തിലൂടെയാണ് പൂനം പാണ്ഡെ ബോളിവുഡ് അരങ്ങേറ്റം കുറിച്ചത്. ലൗ ഈസ് പോയ്‌സന്‍, മാലിനി ആന്‍ഡ് കോ തുടങ്ങി കന്നഡ, തെലുങ്ക് സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. ലോക്ക് അപ്പ് സീസണ്‍ 1 എന്ന ടിവി റിയാലിറ്റി ഷോയില്‍ മത്സരാര്‍ഥിയായും താരം പങ്കെടുത്തിരുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍