നടന്‍ വിജയുടെ രാഷ്ട്രീയ പ്രവേശനം തന്നെയാണ് ഇന്നും ആരാധകര്‍ക്കിടയില്‍ ചര്‍ച്ച.തമിഴ് വെട്രി കഴകം എന്ന രാഷ്ട്രീയ പാര്‍ട്ടിയുമായി വിജയ് മുന്നോട്ട് പോകുകയാണെങ്കില്‍ സിനിമ ഉപേക്ഷിക്കും എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ഈ വാര്‍ത്ത ആരാധകരെ നിരാശരാക്കി. അങ്ങനെയാണെങ്കില്‍ ദളപതി 69 ആയിരിക്കും വിജയിയുടെ അവസാന ചിത്രം. വിജയ് സിനിമകള്‍ക്ക് വാങ്ങുന്നത് വന്‍ പ്രതിഫലമാണ്. ഇത് ഉപേക്ഷിച്ചാണ് നടന്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം.സിനിമകള്‍ക്ക് നടന്‍ വാങ്ങിക്കുന്ന പ്രതിഫലവും ആസ്തിയും ചര്‍ച്ചയാകുകയാണ്.
സിനിമ മാത്രമല്ല വിജയുടെ വരുമാനമാര്‍ഗ്ഗം.അംബാസിഡര്‍, പരസ്യങ്ങള്‍,അമ്മ, ഭാര്യ, മകന്‍ എന്നിവരുടെ പേരിലുള്ള കല്യാണ മണ്ഡപങ്ങളും ചെന്നൈയില്‍ നടനുണ്ട് ഇവയെല്ലാം വരുമാന മാര്‍ഗങ്ങളാണ്. ഒരു സിനിമയില്‍ അഭിനയിക്കാന്‍ 100 മുതല്‍ 110 കോടി വരെ പ്രതിഫലമായി നടന്‍ വാങ്ങാറുണ്ട്.തെന്നിന്ത്യയില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നടന്മാരില്‍ ഒരാളാണ് വിജയ്. നടന്റെ ആസ്തി എത്രയാണെന്ന് അറിയണ്ടേ ?
വിജയിയുടെ ആകെ ആസ്തി 445 കോടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ചെന്നൈയില്‍ നീലങ്കരിയിലെ കടലിന് അഭിമുഖമായി പണി കഴിപ്പിച്ച ആഢംബര വീട്ടിലാണ് ഭാര്യ സംഗീതയ്ക്കും മക്കളായ ജേസണ്‍ സഞ്ജയ്, ദിവ്യ സാഷ തുടങ്ങിയവര്‍ക്കൊപ്പം വിജയ് താമസിക്കുന്നത്. നടന്റെ ഭാര്യ സംഗീതയ്ക്ക് 400 കോടിയുടെ അടുത്ത് സ്വത്തുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.