കേട്ടതൊന്നും സത്യമല്ല, ഭ്രമയുഗത്തിന്റെ യഥാര്‍ത്ഥ നിര്‍മാണ ചെലവ്,ഊഹാപോഹങ്ങള്‍ അവസാനിപ്പിച്ച് നിര്‍മ്മാതാവ്

കെ ആര്‍ അനൂപ്
ചൊവ്വ, 6 ഫെബ്രുവരി 2024 (09:22 IST)
പൂര്‍ണ്ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ഒരുക്കിയിരിക്കുന്ന ചിത്രമാണ് മമ്മൂട്ടിയുടെ ഭ്രമയുഗം. എത്രയോ വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇങ്ങനെയൊരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം മലയാളത്തിലേക്ക് എത്തുന്നത്. ഫെബ്രുവരി 15നാണ് റിലീസ്. അതേസമയം ഭ്രമയുഗത്തിന്റെ ബജറ്റിനെ കുറിച്ചാണ് സോഷ്യല്‍ മീഡിയയില്‍ പുതിയ ചര്‍ച്ച.
 
സിനിമയുടെ നിര്‍മ്മാണ ചിലവുകളുമായി ബന്ധപ്പെട്ട് നിരവധി ഊഹാപോഹങ്ങള്‍ കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. 2.5 കോടി രൂപയാണ് ചിലവായതെന്നും ഒടിടി റൈറ്റിലൂടെ അത് തിരിച്ചുപിടിച്ചെന്നും ഒരു വിഭാഗം ആളുകള്‍ പറഞ്ഞിരുന്നു. സിനിമയ്ക്കു 35 കോടി വരെ ചെലവായെന്ന തരത്തിലുള്ള കണക്കുകളും പുറത്തുവന്നിരുന്നു. ഇതോടെ ഭ്രമയുഗത്തിന്റെ നിര്‍മാണ ചിലവുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളും സര്‍ക്കാസം പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങി.ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമയായതിനാല്‍ 12 വെള്ള മുണ്ടുകളുടെ ചെലവ് മാത്രമേ കോസ്റ്റ്യൂം വിഭാഗത്തില്‍ വന്നിട്ടുണ്ടാകുള്ളൂ എന്നാണ് കളിയാക്കല്‍.

സിനിമയ്ക്ക് 25 കോടി ചെലവായി എന്ന തരത്തിലുള്ള എക്സിലെ പോസ്റ്റിന് താഴെ നിര്‍മാതാവ് തന്നെ മറുപടി നല്‍കി.
 
സിനിമയുടെ പ്രചാരണ ചിലവുകള്‍ കൂടാതെ 27.73 കോടി രൂപയാണ് നിര്‍മ്മാണ ചെലവായത് എന്ന് നിര്‍മാതാവായ ചക്രവര്‍ത്തി രാമചന്ദ്ര പറഞ്ഞു.നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ബാനറിലാണ് ചക്രവര്‍ത്തി രാമചന്ദ്ര ഭ്രമയുഗം നിര്‍മിക്കുന്നത്.YNOT സ്റ്റുഡിയോയുടെ സ്ഥാപകനും നിര്‍മ്മാതാവുമായ എസ് ശശികാന്തും ഈ പുതിയ സംരംഭത്തില്‍ പങ്കാളിയാണ്.ഹൊറര്‍-ത്രില്ലര്‍ വിഭാഗത്തിലുള്ള സിനിമകള്‍ മാത്രം നിര്‍മിക്കാനായി ചക്രവര്‍ത്തി രാമചന്ദ്ര നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ആരംഭിച്ചത്. 
 
 
 
 
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article