ബില്ല മാത്രമല്ല അജിത്തിന്റെ മറ്റൊരു ചിത്രം കൂടി വീണ്ടും തിയേറ്ററുകളിലേക്ക്, ഫെബ്രുവരിലും മാര്‍ച്ചിലുമായി രണ്ട് ചിത്രങ്ങള്‍ !

കെ ആര്‍ അനൂപ്
ബുധന്‍, 21 ഫെബ്രുവരി 2024 (12:17 IST)
നടന്‍ അജിത്തിന്റെ കരിയറിലെ വലിയ ഹിറ്റായി മാറിയ ചിത്രമാണ് ബില്ല. 2007ല്‍ പ്രദര്‍ശനത്തിലെത്തിയ ചിത്രം വീണ്ടും തിയേറ്ററുകളിലേക്ക്. ഫെബ്രുവരി 23നാണ് സിനിമ റീ റിലീസ് ചെയ്യുന്നത്.
 
വിഷ്ണുവര്‍ധന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഡേവിഡ് ബില്ലയായും ശരവണ വേലുവായും അജിത്ത് തിളങ്ങി. നായികയായി നയന്‍താരയാണ് വേഷമിട്ടത്.
 ഛായാഗ്രാഹണം നിരവ് ഷാ. എന്നാല്‍ അജിത്തിന്റെ ഈ സിനിമ മാത്രമല്ല തിയേറ്ററുകളില്‍ വീണ്ടും എത്തുന്നത്.
 
കാതല്‍ മന്നന്‍ എന്ന അജിത്ത് ചിത്രവും റീ റിലീസ് ചെയ്യുന്നുണ്ട്.
നടന്‍ അജിത്തിന്റെ കരിയറിലെ വലിയ ഹിറ്റായി മാറിയ ചിത്രമാണ് ബില്ല. 2007ല്‍ പ്രദര്‍ശനത്തിലെത്തിയ ചിത്രം വീണ്ടും തിയേറ്ററുകളിലേക്ക്. ഫെബ്രുവരി 23നാണ് സിനിമ റീ റിലീസ് ചെയ്യുന്നത്.  
കാതല്‍ മന്നന്‍ എന്ന ചിത്രം പുറത്തിറങ്ങിയതോടെയാണ് അജിത്തിനെ പ്രണയ നായകനായി ആരാധകര്‍ ശ്രദ്ധിച്ചു തുടങ്ങിയത്.1998-ലെ ഒരു ബ്ലോക്ക്ബസ്റ്റര്‍ ആയിരുന്നു.ശരണ്‍ സംവിധാനം ചെയ്ത സിനിമ മാര്‍ച്ച് ഒന്നിന് തമിഴ്‌നാട്ടിലെ തിരഞ്ഞെടുത്ത തിയേറ്ററുകളില്‍ വീണ്ടും റിലീസ് ചെയ്യും.
 
അനുബന്ധ വാര്‍ത്തകള്‍

Next Article