കേരള ക്രൈം ഫയല്‍സ് മലയാളികള്‍ ഏറ്റെടുത്ത വെബ് സീരീസ് ആയിരുന്നു. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ ആദ്യമായി ഒരുക്കിയ മലയാളം വെബ് സീരീസ് കൂടിയായിരുന്നു ഇത്. പരമ്പരയ്ക്ക് ലഭിച്ച ജനപ്രീതി കണക്കിലെടുത്ത് രണ്ടാം ഭാഗം ഒരുക്കുവാന്‍ നിര്‍മാതാക്കള്‍ തീരുമാനിക്കുകയായിരുന്നു. സീരീസിന്റെ ചിത്രീകരണം രണ്ടു ദിവസങ്ങള്‍ക്കു മുമ്പാണ് ആരംഭിച്ചത്. ചിത്രീകരണം പുരോഗമിക്കവേ സിനിമയുടെ പൂജ ചടങ്ങുകളില്‍ നിന്നുള്ള വീഡിയോ സംവിധായകന്‍ അഹമ്മദ് കബീര്‍ പങ്കുവെച്ചു.