വിവാഹം നടക്കുന്ന ഹോട്ടല്‍ പരിസരത്ത് ഡ്രോണ്‍ പറക്കുന്നത് കണ്ടാല്‍ അപ്പോള്‍ തന്നെ വെടിവച്ചിടും; കത്രീന - വിക്കി വിവാഹം ഒന്‍പതിന്, കര്‍ശന നിയന്ത്രണങ്ങള്‍

Webdunia
വെള്ളി, 3 ഡിസം‌ബര്‍ 2021 (13:14 IST)
ബോളിവുഡ് താരവിവാഹം ഡിസംബര്‍ ഒന്‍പതിന് തന്നെ. കത്രീന കൈഫിന്റെയും വിക്കി കൗശലിന്റെയും വിവാഹത്തിനായി ഒരുക്കങ്ങള്‍ തകൃതിയായി പുരോഗമിക്കുന്നു. സവായ് മഥോപൂര്‍ ജില്ലയിലെ സിക്‌സ് സെന്‍സസ് ഫോര്‍ട്ട് ബര്‍വാരയിലാണ് ആഡംബര വിവാഹം നടക്കുക. കര്‍ശന നിയന്ത്രണങ്ങളോടെയായിരിക്കും വിവാഹ ചടങ്ങുകള്‍. വിവാഹത്തിനു എത്തുന്ന അതിഥികള്‍ ചിത്രങ്ങളും വീഡിയോയും പകര്‍ത്താന്‍ പാടില്ല. മൊബൈല്‍ ഫോണുകള്‍ സെക്യൂരിറ്റി ജീവനക്കാരെ ഏല്‍പ്പിച്ച ശേഷം മാത്രമേ വിവാഹം നടക്കുന്ന ഹാളിലേക്ക് പ്രവേശിക്കാന്‍ സാധിക്കൂ. മാത്രമല്ല, വിവാഹം നടക്കുന്ന ഹോട്ടലിന്റെ പരിസര പ്രദേശങ്ങളിലായി ഡ്രോണ്‍ പറക്കുന്നത് കണ്ടാല്‍ വെടിവച്ചിടാന്‍ ഉത്തരവ് നല്‍കിയിട്ടുണ്ട്. ഡ്രോണ്‍ ഉപയോഗിച്ച് വിവാഹത്തിനു വരുന്ന അതിഥികളുടേയും വധൂവരന്‍മാരുടേയും ചിത്രങ്ങള്‍ എടുക്കാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് ഡ്രോണ്‍ കണ്ടാല്‍ വെടിവച്ചിടാന്‍ തീരുമാനമായിരിക്കുന്നത്. താരവിവാഹത്തിനോട് അനുബന്ധിച്ച് എന്തെല്ലാം നിയന്ത്രണങ്ങള്‍ വേണമെന്ന് തീരുമാനിക്കാന്‍ ജില്ലാ ഭരണകൂടം യോഗം ചേര്‍ന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article