നിവിൻ പോളിക്ക് പെൺകുട്ടി പിറന്നു. രണ്ടാമതും അച്ഛനായ സന്തോഷവാര്‍ത്ത പങ്കുവച്ച് നിവിന്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം വിവരമറിയിച്ചത്. ‘ഇറ്റ്‌സ് എ ഗേള്‍’ എന്നെഴുതിയ ബലൂണിന്റെ ചിത്രമാണ് നിവിന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
നിവിനും ഭാര്യ റിന്നയ്ക്കും ഒരു മകനുണ്ട്. ദാവീദ് എന്ന് പേരിട്ടിരിക്കുന്ന ദാദക്ക് അഞ്ച് വയസ്സുണ്ട്. 2010 ഓഗസ്റ്റ് 28നായിരുന്നു ഇരുവരുടെയും വിവാഹം. സിദ്ധാര്‍ത്ഥ ശിവയുടെ ‘സഖാവാ’ണ് നിവിന്റേതായി അവസാനം തീയേറ്ററുകളിലെത്തിയ ചിത്രം. ഗൗതം രാമചന്ദ്രന്റെ തമിഴ് ചിത്രം ‘റിച്ചി’യാണ് അടുത്തതായി തീയേറ്ററുകളിലെത്താനുള്ള നിവിന്‍ പോളി ചിത്രം. മലയാളത്തില്‍ അല്‍ത്താഫ് സലിമിന്റെ ‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’യും.