മോഹൻലാൽ മീശ പിരിയ്ക്കുന്നത് ആരാധകർക്കാകെ ഒരു ആവേശമാണ്. പിരിച്ചുവെച്ച മീശയുമായി രാജാവിന്റെ മകൻ ഒരുപാട് സിനിമകളിൽ നിറഞ്ഞ് നിന്നിട്ടുണ്ട്. രാജാവിന്റെ മകൻ മുതൽ പുലിമുരുകൻ വരെ ഒട്ടുമികക് സിനിമകളിലും മോഹൻലാൽ മീശ പിരിച്ചാണ് എത്തുന്നത്. ഒരു പാരിപാടിയ്ക്ക് എത്തിയ ലാലേട്ടനോട് ആ മീശ ഒന്നു പിരിയ്ക്കുമോ എന്ന് ഒരാരാധിക ചോദിയ്ച്ചതും വാർത്തയായിരുന്നു.
മലയാളത്തിലെ യുവ സൂപ്പര്‍സ്റ്റാര്‍ നിവിന്‍ പോളിയ്ക്ക് വേണ്ടിയാണ് ഇപ്പോള്‍ ഏറ്റവുമൊടുവില്‍ ലാല്‍ മീശ പിരിച്ചിരിയ്ക്കുന്നത്. ഒപ്പം എന്ന ചിത്രത്തിന്റെ 101 ആം ദിവസം ആഘോഷിക്കവെയാണ് പരിപാടിയിലെ പ്രത്യേക അതിഥികളില്‍ ഒരാളായിരുന്ന നിവിന്‍ പോളി ലാലേട്ടനോട് ആ മീശ ഒന്നു പിരിക്കുമോ എന്ന് ചോദിച്ചത്.
ഇന്നാ മോനെ നീ തന്നെ പിരിച്ചോ എന്ന് പറഞ്ഞ് ലാല്‍ മുഖം മുന്നോട്ട് നീട്ടിക്കൊടുത്തു. നിവിന്‍ തന്റെ ഇടത് കൈ കൊണ്ട് ലാലിന്റെ മീശ പിരിച്ചുവച്ചു. ഈ ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. നിവിന്‍ പോളിയും മോഹന്‍ലാലും തമ്മിലുള്ള ഈ രംഗം മലയാളി പ്രേക്ഷകര്‍ ആഗ്രഹിച്ചതാണെന്ന് പറയാം. പല വേദികളിലും താൻ ഒരു മമ്മൂട്ടി ഫാൻ ആണെന്ന് നിവിൻ പറഞ്ഞപ്പോൾ മോഹൻലാൽ ആരാധകർക്ക് വിഷമമുണ്ടായിട്ടുണ്ട്. എന്നാൽ ഇപ്പോൾ രണ്ട്കൂട്ടരുടെയും പരാതി തീർന്നിരിക്കുകയാണെന്ന് വേണേൽ പറയാം.