റസ്‌റ്റോറന്റില്‍ വച്ച് പീഡന ശ്രമം നേരിടേണ്ടിവന്നുവെന്ന് കന്നട നടി നിവേദിതയുടെ വെളിപ്പെടുത്തല്‍. കഴിഞ്ഞ ജനുവരി 31ന് ഗോവയിലെ ഭക്ഷണശാലയില്‍ വെച്ചാണ് ഒരു കൂട്ടം യുവാക്കളില്‍ നിന്ന് പീഡനശ്രമം ഉണ്ടായതെന്ന് താരം വ്യക്തമാക്കി.
ഷൂട്ടിംഗിന് ഗോവയിലെത്തിയതായിരുന്നു താന്‍. രാത്രിയില്‍ ക്യാബില്‍ ഒറ്റയ്‌ക്ക് യാത്ര ചെയ്യുന്നതിനിടെ ഭക്ഷണം കഴിക്കാന്‍ ഒരു റസ്‌റ്റോറന്റിലെത്തി. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ മദ്യ ലഹരിയില്‍ കുറച്ചു യുവാക്കള്‍ അടുത്തെത്തുകയും മോശമായി സംസാരിക്കുകയും ശരീരത്തില്‍ സ്‌പര്‍ശിക്കുകയുമായിരുന്നുവെന്നും നടി പറയുന്നു.
ഹോട്ടലിലേക്ക് വരാന്‍ യുവാക്കള്‍ ആവശ്യപ്പെടുകയും ചെയ്‌തതോടെ റസ്റ്റോറന്റിലെ ഒരു ജീവനക്കാരൻ ഇടപ്പെട്ടതിനാലാണ് രക്ഷപ്പെട്ടത്. തുടര്‍ന്ന് ഈ ജീവനക്കാരന്‍ താമസ സ്ഥലത്ത് സുരക്ഷിതമായി എത്തിക്കുകയായിരുന്നെന്നും നിവേദിത കൂട്ടിച്ചേർത്തു.