മലയാളികൾക്ക് പ്രിയപ്പെട്ട നടിമാരിൽ എന്നും നിത്യാ മേനോന് ഒരു പ്രത്യേക സ്ഥാനം ഉണ്ടാകും. നല്ല നല്ല കഥാപത്രങ്ങൾകൊണ്ട് പ്രേക്ഷക മനസ്സിൽ ഇടം നേടിയ താരമാണ് നിത്യ. പല തരത്തിലുള്ള ഗോസിപ്പുകൾക്കും താരം ഇരയായിട്ടുണ്ട്. എന്നാൽ അനാവശ്യമായ ഗോസിപ്പുകളെല്ലാം തന്നെ വേദനിപ്പിച്ചിട്ടുണ്ടെന്ന് തുറന്നുപറയുകയാണ് താരം.
തെലുങ്കിലെ ഒരു പ്രമുഖ നടന്റെ വിവാഹമോചനത്തിന് പിന്നില്‍ നടി നിത്യ ആണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ആ പ്രണയത്തിലെ സത്യാവസ്ഥ വെളിപ്പെടുത്തുകയാണ് താരം. ' ഗോസിപ്പുകളോട് ഒരിക്കലും താന്‍ പ്രതികരിക്കാറില്ല. എന്നാല്‍ ചില ഗോസിപ്പുകൾ പലപ്പോഴും തന്നെ വേദനിപ്പിച്ചിട്ടുണ്ട്'- നിത്യ പറയുന്നു.
'മറ്റുള്ളവരെ വേദനിപ്പിക്കുന്നവര്‍ക്ക് അതിന്റെ കര്‍മഫലം കിട്ടും. ആദ്യപ്രണയത്തില്‍ ഞാന്‍ വളരെ സീരിയസ്സായിരുന്നു. പ്രണയം തകര്‍ന്നപ്പോള്‍ വല്ലാത്ത അവസ്ഥയിലായി. കുറച്ചു കാലത്തേക്ക് പുരുഷന്മാരോടു തന്നെ വെറുപ്പായിരുന്നു. അതിന് ശേഷം അത്തരത്തിൽ ഒരു ബന്ധം ഉണ്ടായിട്ടില്ല.
എന്നാൽ പ്രമുഖ നടനുമായിള്ള പ്രേമബന്ധ ഗോസിപ്പ് എന്നെ ഏറെ വേദനിപ്പിച്ചു. പക്ഷേ ഞാൻ ആരോടും ഒന്നും വിശദീകരിക്കാന്‍ പോയില്ല. നമ്മളെ വേദനിപ്പിച്ചവര്‍ക്ക് സന്തോഷം ലഭിച്ചിട്ടുണ്ടാകും.പിന്നെ ആ 'പ്രേമം' സത്യമല്ലെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും മനസ്സിലായിട്ടുണ്ടാകും. അദ്ദേഹം വിവാഹ മോചനം നേടിയിട്ട് ഇപ്പോള്‍ ഒരുപാട് നാളായല്ലോ. വാര്‍ത്ത സത്യമാണെങ്കില്‍ ഞങ്ങള്‍ ഇതിനകം വിവാഹിതരാകേണ്ടതല്ലേ. എന്റെ ലോകം എന്റേതു മാത്രമാണ്'- നിത്യ പറഞ്ഞു.