ഇനിയുള്ള 45 ദിവസങ്ങളില്‍ മോഹന്‍ലാലിന് സംഭവിക്കുന്നത്...

Webdunia
ശനി, 2 ഡിസം‌ബര്‍ 2017 (15:54 IST)
മലയാളത്തിന് ലഭിച്ച പുണ്യമാണ് മോഹന്‍ലാല്‍. അസാധാരണമായ അഭിനയശേഷിയാല്‍ ലോക സിനിമയിലെ ആരോടും കിടപിടിക്കുന്ന പ്രതിഭ. ഓരോ സിനിമയിലും പുതിയ പുതിയ അനുഭവങ്ങള്‍ പ്രേക്ഷകര്‍ക്ക് പകര്‍ന്നുനല്‍കുന്ന വിസ്മയ അവതാരം.
 
മോഹന്‍ലാലിന്‍റെ ‘ഒടിയന്‍’ എന്ന ചിത്രത്തിനായാണ് ഇപ്പോള്‍ ഏവരും കാത്തിരിക്കുന്നത്. ചിത്രീകരണം പുരോഗമിക്കുകയാണ്. മോഹന്‍ലാലിന്‍റെ യൌവന കാലഘട്ടമാണ് ഇനി പ്രധാനമായും ചിത്രീകരിക്കാനുള്ളത്.
 
യൌവനകാലഘട്ടത്തിലെ ഒടിയന്‍ മാണിക്യന്‍ അക്ഷരാര്‍ത്ഥത്തില്‍ ഒരു അത്ഭുതമായിരിക്കും. 25 വര്‍ഷം മുമ്പുള്ള മോഹന്‍ലാലിനെ വീണ്ടും കാണാനാകും. അതിനുവേണ്ടിയുള്ള അതികഠിനമായ തയ്യാറെടുപ്പിലാണ് ലാലേട്ടന്‍ ഇപ്പോള്‍.
 
45 ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന പരിശീലനങ്ങളും വ്യായാമ മുറകളുമാണ് തന്‍റെ മേക്കോവറിന് വേണ്ടി മോഹന്‍ലാല്‍ ചെയ്യുന്നത്. ദിവസം ആറുമണിക്കൂര്‍ സമയം ജിമ്മില്‍ ചെലവഴിക്കാനാണ് ട്രെയിനര്‍മാരുടെ നിര്‍ദ്ദേശം. ജ്യൂസും പഴങ്ങളും മാത്രമായിരിക്കും മോഹന്‍ലാല്‍ ഈ ദിവസങ്ങളില്‍ കഴിക്കുന്ന ഭക്ഷണം. 20 മുതല്‍ 30 കിലോ വരെ ശരീരഭാരം കുറക്കാനാണ് മോഹന്‍ലാല്‍ ശ്രമിക്കുന്നത്.
 
ഒപ്പം ക്ലീന്‍ ഷേവിലേക്കും താരം മാറും. മൊത്തത്തിലുള്ള രൂപമാറ്റം മലയാളസിനിമാപ്രേക്ഷകരെ ഞെട്ടിക്കുമെന്നാണ് സംവിധായകന്‍ ശ്രീകുമാര്‍ മേനോനും അവകാശപ്പെടുന്നത്. 
 
ഹരികൃഷ്ണന്‍ തിരക്കഥയെഴുതുന്ന ചിത്രത്തില്‍ പ്രകാശ് രാജാണ് വില്ലന്‍. മഞ്ജു വാര്യര്‍, സിദ്ദിക്ക് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പീറ്റര്‍ ഹെയ്ന്‍ ആണ് ആക്ഷന്‍ കോറിയോഗ്രാഫി.

അനുബന്ധ വാര്‍ത്തകള്‍

Next Article