ലസ്റ്റ് സ്റ്റോറീസ് 2 നെറ്റ്ഫ്‌ലിക്‌സില്‍ എത്തി

കെ ആര്‍ അനൂപ്
വ്യാഴം, 29 ജൂണ്‍ 2023 (12:59 IST)
ലസ്റ്റ് സ്റ്റോറീസിന് ലഭിച്ച സ്വീകാര്യത കണക്കിലെടുത്ത് നെറ്റ്ഫ്‌ലിക്‌സിലൂടെ രണ്ടാം ഭാഗവും റിലീസ് ചെയ്തത്. ലസ്റ്റ് സ്റ്റോറീസ് 2 സ്ട്രീമിംഗ് ആരംഭിച്ചു.നാല് പുതിയ കഥകള്‍ ചേര്‍ന്ന രണ്ടാം ഭാഗവും വ്യത്യസ്ത ജീവിത സാഹചര്യമുള്ള സ്ത്രീകളുടെ ലൈംഗിക താല്‍പര്യങ്ങളെ കുറിച്ച് തന്നെയാണ് പറയുന്നത്.
കജോള്‍, മൃണാള്‍ താക്കൂര്‍, തമന്ന ഭാട്ടിയ, അമൃത സുഭാഷ്, അംഗദ് ബേദി, കുമുദ് മിശ്ര,നീന ഗുപ്ത, തിലോത്തമ ഷോം, വിജയ് വര്‍മ തുടങ്ങിയ താരങ്ങളാണ് രണ്ടാം ഭാഗത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അമിത് രവീന്ദര്‍നാഥ് ശര്‍മ, ആര്‍. ബാല്‍ക്കി, കൊങ്കണ സെന്‍ ശര്‍മ, സുജോയ് ഘോഷ് എന്നെ സംവിധായകരുടെ ഓരോ ചിത്രങ്ങള്‍ ഇതില്‍ ഉണ്ടാകും. ആര്‍.എസ്.വി.പി, ഫ്ളൈയിങ് യൂണികോണ്‍ ചേര്‍ന്നാണ് നിര്‍മ്മാണം.
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article