എന്താണ് ശരിക്കും നിങ്ങളുടെ പ്രശ്നം? ചൊറിയാൻ വന്നവർക്ക് കുറിക്ക് കൊള്ളുന്ന മറുപടിയുമായി കിച്ച സുദീപ്

നിഹാരിക കെ.എസ്
തിങ്കള്‍, 23 ഡിസം‌ബര്‍ 2024 (15:58 IST)
ക്രിസ്മസ് ദിനത്തില്‍ റിലീസ് ചെയ്യാനിരിക്കുന്ന തന്റെ ഏറ്റവും പുതിയ ചിത്രമായ മാക്‌സിന്റെ (Max)ന്റെ പ്രമോഷന്‍ തിരക്കുകളിലാണ് കന്നഡ സൂപ്പര്‍താരം കിച്ച സുദീപ്. ഇക്കഴിഞ്ഞ ദിവസം നടന്ന ഒരു വാര്‍ത്താസമ്മേളനത്തില്‍ ചിത്രത്തിന്റെ പേരുമായി ബന്ധപ്പെട്ട് ഒരു റിപ്പോര്‍ട്ടര്‍ അദ്ദേഹത്തോട് ചോദിച്ച ചോദ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
 
കന്നഡ ഭാഷയിലെടുത്ത ചിത്രത്തിന് എന്തിനാണ് ഇംഗ്ലീഷ് പേര് നല്‍കിയതെന്നായിരുന്നു റിപ്പോര്‍ട്ടറുടെ ചോദ്യം. കന്നഡ ഭാഷയിലെ ചിത്രങ്ങള്‍ക്ക് ഇംഗ്ലീഷിലുള്ള ടൈറ്റില്‍ നല്‍കേണ്ട ആവശ്യമുണ്ടോയെന്നും ഇയാള്‍ ചോദിച്ചു. ഇതിന് കിച്ച സുദീപ് നല്‍കിയ മറുപടിയാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. ചൊറിയാൻ വന്നവന് കിടിലൻ മറുപടിയാണ് താരം നൽകിയതെന്ന് സോഷ്യൽ മീഡിയ നിരീക്ഷിച്ചു. 
 
ചോദ്യം ചോദിച്ച റിപ്പോര്‍ട്ടറെ കുറച്ചുനേരം രൂക്ഷമായി നോക്കിയ ശേഷമാണ് കിച്ച സുദീപ് മറുപടി നല്‍കിയത്. ഇവിടെയെത്തിയ എത്ര പേരുടെ പേരില്‍ ഇംഗ്ലീഷ് ഉണ്ടെന്ന് അദ്ദേഹം ചോദിച്ചു. 'ഇവിടെയെത്തിവര്‍ എല്ലാവരും കന്നഡിഗരാണ്. ഞാന്‍ സംസാരിക്കുന്നത് കന്നഡയാണ്. നിരവധി ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ നമ്മുടെ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. അവിടെ പഠിക്കുന്നതും കന്നഡിഗരാണ്. നിങ്ങളുടെ ചാനലുകൾക്കൊക്കെയും ഇംഗ്ളീഷിലല്ലേ പേര് നൽകിയിരിക്കുന്നത്? സത്യത്തില്‍ എന്താണ് നിങ്ങളുടെ പ്രശ്‌നം?,’’ സുദീപ് ചോദിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article