ശരിക്കും പണി കിട്ടി, കഷ്ടപ്പെട്ട് തെലുങ്ക് സിനിമക്ക് ഡബ്ബ് ചെയ്ത് നസ്രിയ, വീഡിയോ

കെ ആര്‍ അനൂപ്

ബുധന്‍, 25 മെയ് 2022 (13:00 IST)
തെലുങ്ക് സിനിമയില്‍ അരങ്ങേറ്റം കുറിക്കുകയാണ് നസ്രിയ.നാനിയുടെ 'അണ്ടേ സുന്ദരാനികി' റിലീസിനൊരുങ്ങുന്നു. സിനിമയ്ക്കായി തന്റെ ശബ്ദത്തില്‍ തന്നെ ഡബ്ബ് ചെയ്യാന്‍ നസ്രിയ തീരുമാനിക്കുകയായിരുന്നു. വളരെ പണിപ്പെട്ടാണ് തെലുങ്കില്‍ നടി ഡബ്ബ് ചെയ്തത്.
'എന്റെ ആദ്യ തെലുങ്ക് ചിത്രത്തിന്റെ ഡബ്ബിങ് ഇങ്ങനെയൊക്കെയായിരുന്നു' -നസ്രിയ കുറിച്ചു.
 ദുല്‍ഖര്‍ സല്‍മാന്‍, വിനയ് ഫോര്‍ട്ട്, തന്‍വി റാം, ഗോവിന്ദ് പദ്മസൂര്യ, മൃണാള്‍ താക്കൂര്‍, സ്മിത പോപ്പ്, കായിക താരം പി.വി. സിന്ധു തുടങ്ങിയവര്‍ നസ്രിയയ്ക്ക് ആശംസകള്‍ നേര്‍ന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍