വിജയും രജനികാന്തും ചെയ്യുന്നുണ്ട്, നയൻതാര അജിതിന്റെ വഴിയേ ആയിരുന്നു; ഒരു മാറ്റം ഉടൻ സംഭവിക്കും?!

അനു മുരളി
ബുധന്‍, 29 ഏപ്രില്‍ 2020 (11:47 IST)
തെന്നിന്ത്യൻ സിനിമയുടെ ലേഡി സൂപ്പർസ്റ്റാർ ആണ് നയൻതാര. സംവിധായകൻ വിഘ്നേഷ് ശിവനുമായുള്ള വിവാഹത്തിനായുള്ള കാത്തിരിപ്പിലാണ് താരവും അവരുടെ ആരാധകരും. വ്യക്തിപരമായ വിഷയങ്ങൾ ജനങ്ങളെ അറിയിക്കുന്നതിൽ നയൻസിനു വലിയ താൽപ്പര്യമില്ല. ഇതുകൊണ്ട് കൂടിയാണ് താരം റിലീസ് അടുക്കുന്ന ചിത്രങ്ങളുടെ പ്രൊമോഷൻ പരിപാടികളിൽ പങ്കെടുക്കാത്തത്.
 
ഇക്കാര്യത്തില്‍ താരം പിന്തുടർന്നത് തല അജിതിന്റെ നിലപാട് ആയിരുന്നു. ഒരു പൊതുപരിപാടിയിൽ അജിത് പങ്കെടുത്തിട്ട് നാളുകൾ ഏറേയായി. ഇപ്പോഴിതാ, ഈ നിലപാട് നയൻസ് മാറ്റിയെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.സിനിമ സ്വീകരിക്കുന്നതിന് മുന്‍പ് തന്നെ സ്വന്തം നിലപാട് കൃത്യമായി വ്യക്തമാക്കാറുണ്ട് നയന്‍താര. 
 
താന്‍ പറഞ്ഞ പല കാര്യങ്ങളും തെറ്റിദ്ധരിക്കപ്പെടുകയും വളച്ചൊടിക്കുകയും ചെയ്തിട്ടുണ്ട്. അതത്ര നല്ല കാര്യമായി തോന്നുന്നില്ല. എന്റെ ജോലി അഭിനയമാണ്. സിനിമ തന്നെ സിനിമയെക്കുറിച്ച് സംസാരിച്ചോളും. ഇതായിരുന്നു നയന്‍താര പറഞ്ഞത്. അതേസമയം, ഭാവിയില്‍ പ്രമോഷണല്‍ പരിപാടികളില്‍ താരം നേരിട്ട് പങ്കെടുത്തേക്കുമെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. താരത്തോട് അടുത്ത വൃത്തങ്ങള്‍ ഇതേക്കുറിച്ച് സ്ഥിരീകരണം നടത്തിയിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

Next Article