നയന്‍താര-വിഘ്‌നേഷ് ശിവന്‍ വിവാഹം: നയന്‍താരയുടെ അമ്മ പങ്കെടുക്കാതിരുന്നത് എന്തുകൊണ്ട്?

Webdunia
തിങ്കള്‍, 13 ജൂണ്‍ 2022 (11:15 IST)
നയന്‍താര-വിഘ്‌നേഷ് ശിവന്‍ വിവാഹം സിനിമാലോകം മുഴുവന്‍ വലിയ ആഘോഷമാക്കിയതാണ്. മഹാബലിപുരത്ത് വെച്ച് നിരവധി താരങ്ങളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹചടങ്ങുകള്‍ നടന്നത്. വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹചടങ്ങില്‍ പങ്കെടുത്തത്. 
 
മഹാബലിപുരത്ത് നടന്ന വിവാഹചടങ്ങില്‍ നയന്‍താരയുടെ അമ്മ ഓമന കുര്യന്‍ പങ്കെടുത്തില്ല. ആരോഗ്യപ്രശ്‌നങ്ങളും യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ടും കാരണമാണ് നയന്‍താരയുടെ അമ്മ ഓമന മഹാബലിപുരത്തേക്ക് പോകാതിരുന്നത്. 
 
വിവാഹത്തിനു പിന്നാലെ അമ്മയെ കാണാന്‍ നയന്‍താരയും വിഘ്‌നേഷ് ശിവനും കൊച്ചിയിലേക്ക് എത്തി. ഞായറാഴ്ചയാണ് ഇരുവരും നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയത്. നെടുമ്പാശേരിയില്‍ നിന്ന് തിരുവല്ലയിലെ വീട്ടിലേക്ക് പോയി. രണ്ട് ദിവസം അമ്മയ്‌ക്കൊപ്പം തങ്ങാനാണ് നയന്‍താരയുടെ തീരുമാനം. തങ്ങള്‍ ഇരുവരേയും അമ്മ നേരത്തെ അനുഗ്രഹിച്ചിട്ടുണ്ടെന്ന് നയന്‍താര പറയുന്നു. 
 
നയന്‍താരയും വിഘ്‌നേഷും എത്ര ദിവസം കേരളത്തില്‍ ഉണ്ടാകുമെന്ന് അറിയില്ല. ഏതാനും ദിവസങ്ങള്‍ കേരളത്തില്‍ തങ്ങിയ ശേഷമേ ഇരുവരും തിരിച്ചു പോകൂ എന്നാണ് വിവരം. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article