മലയാളത്തില്‍ പുതിയ റെക്കോര്‍ഡ് കുറിച്ച് കമല്‍ഹാസന്‍ ചിത്രം വിക്രം. കേരളത്തില്‍ നിന്ന് മാത്രം 30 കോടി കളക്ട് ചെയ്യുന്ന ആദ്യ തമിഴ് ചിത്രമെന്ന നേട്ടമാണ് വിക്രം സ്വന്തമാക്കിയത്. റിലീസ് ചെയ്ത് ഒന്‍പതാം ദിവസമാണ് കമല്‍ഹാസന്‍ ചിത്രത്തിന്റെ അപൂര്‍വനേട്ടം. ഇളയദളപതി വിജയിയെ മറികടന്നാണ് ഉലകനായകന്‍ കമല്‍ഹാസന്‍ ഈ നേട്ടം സ്വന്തമാക്കിയത്.