രാംചരണിന്റെ മകള്‍ക്കായി ഒരുക്കിയ സംഗീതം,നാട്ടു നാട്ടു ഗാനമാലപിച്ച കാല ഭൈരവയുടെ സമ്മാനം, വീഡിയോ

കെ ആര്‍ അനൂപ്
ചൊവ്വ, 20 ജൂണ്‍ 2023 (15:06 IST)
രാം ചരണിനും ഭാര്യ ഉപാസനയ്ക്കും പെണ്‍കുഞ്ഞ് ജനിച്ചത് ചൊവ്വാഴ്ച രാവിലെയോടെയായിരുന്നു. വാര്‍ത്തകള്‍ പുറത്തുവന്നതോടെ കുഞ്ഞിനായി ഒരു സമ്മാനം നല്‍കാന്‍ സംഗീതസംവിധായകനും ഗായകനുമായ കാല ഭൈരവ തീരുമാനിക്കുകയായിരുന്നു. ഉള്ളിലെ സന്തോഷം ഒരു ഗാനമായി മാറി.നാട്ടു നാട്ടു ഗാനമാലപിച്ച കാല ഭൈരവയുടെ സമ്മാനത്തിന് രാം ചരണ്‍ നന്ദി പറഞ്ഞു.
 
'ഞങ്ങള്‍ക്കു വേണ്ടി ഈ ഈണം ഒരുക്കിയതിന് നന്ദി കാല ഭൈരവ. ലോകത്തുള്ള ലക്ഷകണക്കിനു കുട്ടികളിലേക്ക് ഈ മെലഡി സന്തോഷം കൊണ്ടുവരുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പാണ്,''-എന്നാണ് രാം ചരണ്‍ പാട്ട് പങ്കുവെച്ചുകൊണ്ട് എഴുതിയത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Ram Charan (@alwaysramcharan)

 

അനുബന്ധ വാര്‍ത്തകള്‍

Next Article