പ്രശസ്ത തെന്നിന്ത്യന്‍ സംഗീത സംവിധായകന്‍ യുവാന്‍ ശങ്കര്‍ രാജ മൂന്നാമതും വിവാഹിതനായി. ദുബായില്‍ ഫാഷന്‍ ഡിസൈനറായ ജഫ്രുനിഷയാണ് വധു. രാമനാഥപുരത്ത് വച്ച് ഇസ്ലാം മതാചാരപ്രകാരമായിരുന്നു വിവാഹം. ലളിതമായ ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. ചടങ്ങില്‍ യുവന്റെ പിതാവ് ഇളയരാജ പങ്കെടുത്തില്ല. യുവന്റെ സഹോദരി ഭവതാരിണിയും ഭര്‍ത്താവും പങ്കെടുത്തു.
മുന്‍പ് രണ്ട് തവണ വിവാഹം കഴിച്ചിരുന്നെങ്കിലും ഇവ രണ്ടും വിവാഹ മോചനത്തില്‍ കലാശിക്കുകയായിരുന്നു. 2005 സുജയ ചന്ദ്രനുമായായിരുന്നു ആദ്യവിവാഹം. 2008 സുജയുമായി വേര്‍പിരിഞ്ഞു. സുജയുമായുള്ള ബന്ധം വേര്‍പെടുത്തി ഏതാനും നാളുകള്‍ക്ക് ശേഷം തിരുപ്പതിയില്‍ വച്ച് ശില്പ മോഹനെ വിവാഹം കഴിച്ചു. 2014 ല്‍ ഇരുവരും വിവാഹമോചനം നേടി. നേരത്തെ യുവാന്‍ ഇസ്ലാം മതം സ്വീകരിച്ച് അബ്ദുല്‍ ഹലിഖ് എന്ന് പേര് സ്വീകരിച്ചിരുന്നു.