സംഗീത സംവിധായകൻ ഗോപി സുന്ദറിന്റെ അമ്മ അന്തരിച്ചു; കുറിപ്പുമായി ഗോപി സുന്ദർ

നിഹാരിക കെ.എസ്

വ്യാഴം, 30 ജനുവരി 2025 (08:35 IST)
തൃശൂർ: സംഗീത സംവിധായകൻ ഗോപി സുന്ദറിന്റെ അമ്മ കൂർക്കഞ്ചേരി അജന്ത അപ്പാർട്ട്‌മെന്റ്‌സിൽ ലിവി സുരേഷ് ബാബു(65) അന്തരിച്ചു. ഭർത്താവ്: സുരേഷ് ബാബു. മക്കൾ: ഗോപി സുന്ദർ (സംഗീത സംവിധായകൻ), ശ്രീ(മുംബൈ). മരുമക്കൾ: ശ്രീകുമാർ പിള്ള (എയർഇന്ത്യ, മുംബൈ). സംസ്‌കാരം വ്യാഴാഴ്ച മൂന്നിന് വടൂക്കര ശ്മശാനത്തിൽ.
 
അമ്മ എല്ലായ്‌പ്പോഴും തന്റെ ശക്തിയും വഴികാട്ടിയുമാണെന്ന് ഗോപി സുന്ദർ ഫേസ്ബുക്കിൽ  കുറിച്ചു. അമ്മയ്‌ക്കൊപ്പമുള്ള ചിത്രം സഹിതമായിരുന്നു ഗോപിസുന്ദറിന്റെ പോസ്റ്റ്.
 
‘‘അമ്മ, നിങ്ങൾ എനിക്ക് ജീവിതവും സ്‌നേഹവും എന്റെ സ്വപ്‌നങ്ങളെ പിന്തുടരാനുള്ള ശക്തിയും നൽകി. ഞാൻ സൃഷ്ടിക്കുന്ന എല്ലാ മ്യൂസിക് നോട്ടുകളിലും നിങ്ങൾ എനിക്ക് പകർന്നുനൽകിയ സ്‌നേഹമുണ്ട്. നിങ്ങൾ പോയിട്ടില്ല, എന്റെ ഹൃദയത്തിലും സംഗീതത്തിലും എന്റെ ഓരോചുവടുകളിലും നിങ്ങൾ ജീവിക്കുന്നു. നിങ്ങളുടെ ആത്മാവിന്റെ ശാന്തിക്കായി ഞാൻ ദൈവത്തോട് പ്രാർഥിക്കുകയാണ്. പക്ഷേ, നിങ്ങൾ ഇപ്പോഴും എന്നോടൊപ്പമുണ്ടെന്നും എന്നെ നോക്കുന്നുണ്ടെന്നും എനിക്കറിയാം. നിങ്ങൾ എല്ലായ്‌പ്പോഴും എന്റെ ശക്തിയും വഴികാട്ടിയുമാകും’’, ഗോപിസുന്ദർ കുറിച്ചു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍