‘നയൻ‌താരയുടെ അങ്കിളായിട്ട് അഭിനയിക്കണം’; മുരുഗദോസിനോട് അവസരം ചോദിച്ച് പ്രെഡേറ്റർ താരം

Webdunia
വെള്ളി, 14 ജൂണ്‍ 2019 (13:54 IST)
രജനികാന്ത്, നയൻ‌താര എന്നിവർ കേന്ദ്രകഥാപാത്രമാകുന്ന മുരുഗദോസ് ചിത്രത്തിൽ അവസരം ചോദിച്ച് ഹോളിവുഡ് നടന്‍ ബിൽ ഡ്യൂക്ക്. എ ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന ദർബാർ എന്ന ചിത്രത്തിൽ തനിക്കും ഒരു ചെറിയ റോൾ തരണമെന്നാണ് ഡ്യൂക്ക് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടത്. 
 
‘എ.ആര്‍. മുരുഗദോസ് എനിക്ക് തമിഴ് സംസാരിക്കാന്‍ അറിയില്ല. എന്നിരുന്നാലും എറെക്കാലമായി അമേരിക്കയില്‍ ജീവിക്കുന്ന രജനികാന്തിന്റെ ബന്ധുവായിട്ടോ അല്ലെങ്കില്‍ നയന്‍താരയുടെ അമ്മാവനായിട്ടോ എനിക്ക് അഭിനയിക്കാന്‍ സാധിക്കും. ശ്രീകര്‍ പ്രദാസ്, സന്തോഷ് ശിവന്‍ എന്നിവര്‍ക്ക് എന്നെ ഉള്‍പ്പെടുത്താന്‍ സാധിക്കും.  നിങ്ങൾക്കെന്ത് തോന്നുന്നു? ‘ - ഡ്യൂക്ക് ട്വീറ്റ് ചെയ്തു. 
 
എന്നാൽ , താരത്തിന്റെ ട്വീറ്റ് കണ്ട് മുരുഗദോസ് അക്ഷരാർത്ഥത്തിൽ അമ്പരക്കുകയാണ് ചെയ്തത്. 'സര്‍, ഇത് താങ്കള്‍ തന്നെയാണോ' എന്നായിരുന്നു ട്വീറ്റിന് മുരുഗദോസിന്റെ മറുപടി. ആണെന്ന് അദ്ദേഹം പറയുകയും ചെയ്യുന്നു.
 
അര്‍ണോള്‍ഡ് ഷ്വാർസ്നെഗര്‍ പ്രധാനവേഷത്തില്‍ എത്തിയ കമാന്റോ, പ്രെഡേറ്റര്‍ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പരിചിതനായ നടനാണ് ഡ്യൂക്ക്. 

അനുബന്ധ വാര്‍ത്തകള്‍

Next Article