അംബാനിയുടെ മകളുടെ വിവാഹത്തിന് ക്ഷണം കിട്ടിയ ഒരേയൊരു മലയാള നടൻ !

Webdunia
ബുധന്‍, 12 ഡിസം‌ബര്‍ 2018 (10:15 IST)
ലോകത്തിലെ ഏറ്റവും വലിയ ധനികന്മാരിൽ ഒരാൾ ആണ് മുകേഷ് അം‌ബാനി. ഇപ്പോൾ വാർത്തകളിൽ നിറയുന്നത് അംബാനിയുടെ മകളുടെ വിവാഹ വിശേഷമാണ്. വിവാഹത്തിന് ക്ഷണം കിട്ടിയവർ വളരെ ചുരുക്കം ആളുകളേയുള്ളൂ. അവരെല്ലാവരും ധനികരും സ്വന്തം മേഖലയിൽ മുൻ‌നിരയിൽ നിൽക്കുന്നവരുമാണ്. അതിൽ ഒരു മലയാള നടനുണ്ട്.
 
മറ്റാരുമല്ല, മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആണ് ആ താരം. കേരളത്തിൽ നിന്ന് ക്ഷണം കിട്ടിയത് മോഹൻലാലിന് മാത്രമാണെന്നാണ് റിപ്പോർട്ട്. അഭിനയ മികവ് കൊണ്ട് ലോകത്തെ തന്നെ ഞെട്ടിച്ച മോഹൻലാലിന് ബിസിനസ്സ് രംഗത്തും ഇത്രയധികം ആരാധകരുണ്ട് എന്നതാണ് സത്യം. 
 
എന്തായാലും മൂന്ന് ലക്ഷം രൂപയുടെ വിവാഹ ക്ഷണക്കത്ത് വരെ തയ്യാറാക്കിയ രാജകീയ വിവാഹം മുൻപോലും വാർത്തകളിൽ നിറഞ്ഞിരുന്നു. അതിഥികൾക്ക് വരാനായി മാത്രം നൂറു കണക്കിന് വിമാനങ്ങൾ ഒരുക്കിയിരുന്നു. ക്ഷണം കിട്ടിയെങ്കിലും മോഹൻലാൽ പോയില്ല. അഭിനയജീവിതത്തിൽ തിരക്കുകളുണ്ടെന്ന് മുകേഷ് അബാനിയെ അറിയിച്ചിരിക്കുകയാണെന്ന് റിപ്പോർട്ടുകളുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article