ഒരു ലേശം ഉളുപ്പ്? അതുണ്ടായില്ല, പക്ഷേ പൊന്നായ ഒരമ്മ ഇവിടെ ഉണ്ട്: സംവിധായകന്റെ പോസ്റ്റ്

ചൊവ്വ, 11 ഡിസം‌ബര്‍ 2018 (13:05 IST)
ആനുകാലിക സംഭവങ്ങളെ പുകഴ്ത്തിയും ഇകഴ്ത്തിയും എം എ നിഷാദ് ഇട്ട പോസ്റ്റ് വൈറൽ. പോസ്റ്റിൽ പൊന്നമ്മ ബാബുവിനെയും സുബോധ് കുമാറിനെ പുകഴ്ത്താനും നിഷാദ് മറന്നില്ല. വലിയ സ്വീകാര്യതയാണ് പോസ്റ്റിനു ലഭിച്ചത്.  
 
പോസ്റ്റിന്റെ പൂർണരൂപം:
 
പോയ വാരം.....
പുതിയ സിനിമയുടെ പണിപ്പുരയിലായത് കൊണ്ട്,പല കാര്യങ്ങളും ശ്രദ്ധയിൽപ്പെട്ടെങ്കിലും മുഖപുസ്തകത്തിൽ കുറിക്കാൻ പറ്റിയില്ല. എന്നാലും ചിലത് കണ്ടാൽ പ്രതികരിക്കാതെ വയ്യ (അടുത്ത സുഹൃത്തുക്കളും,അഭ്യൂദാകാംക്ഷികളും ക്ഷമിക്കുമല്ലോ) അതിൽ ഒന്നാമത്തേത്, മുപ്പത് കോടി ജനങ്ങൾ ഒരു നേരത്തെ ആഹാരത്തിന് വേണ്ടി അലയുന്ന ഒരു രാജ്യത്ത് ശതകോടീശ്വരന്റെ മകളുടെ ആർഭാട വിവാഹത്തിന്റെ വിശേഷങ്ങൾ ദരിദ്രനാരായണന്മാരേ അറിയിക്കാൻ മത്സരബുദ്ധിയോടെ അച്ച് നിരത്തുന്ന മാധ്യമ ശിരോമണികളോടുളള പരമപ്രധാനമായ പുച്ഛം തന്നെ!! വിവാഹത്തിൽ പങ്കെടുക്കാൻ വിമാനത്തിൽ വരുന്നവരുടെ ഗർവ്വ് വിളമ്പാൻ കാണിക്കുന്നതിന്റെ പകുതി ആവേശം നമ്മുടെ നാടിന്റെ നട്ടെല്ലായ കർഷകരുടെ ദീനരോദനങ്ങൾക്ക് ചെവികൊടുത്തിരുന്നെങ്കിൽ എന്ന് വെറുതെ ആഗ്രഹിച്ച് പോകുന്നു.
 
ശബരിമലയിൽ വൃത്തികെട്ട രാഷ്ട്രീയം കളിച്ച് മുഖം നഷ്ടപ്പെട്ട പ്രസ്ഥാനത്തിന്റെ ഗർജ്ജിക്കുന്ന പെൺസിംഹം കോടതിയിൽ പോയി നാണം കെട്ട് പിഴയടച്ച് മാപ്പപേക്ഷിച്ച് തടിയൂരിയ നയനസുന്ദര കാഴ്ച്ചയും നാം കണ്ടു. 
 
കോപ്പിയടിയിൽ നൂതനാശയങ്ങൾ സമൂഹത്തിന് സമ്മാനിച്ച രണ്ട് വ്യക്തിത്ത്വങ്ങൾ വാർത്തയിൽ ഇടം പിടിച്ചതും നാം കണ്ടു. കലോത്സവത്തിന് പിള്ളേർക്ക് മാർക്കിടാൻ പോയ ആ ചങ്കൂറ്റം ഹോ..പറയാതെ വയ്യ..ഒരു ലേശം ഉളുപ്പ്...അങ്ങനെയിരിക്കെ...അതുണ്ടായില്ല...
 
അടക്കപെടേണ്ടതല്ല ''കിത്താബുകൾ''തുറന്ന് വായിക്കപ്പെടേണ്ടത് തന്നെയാണ്...ആശയത്തെ ആശയം കൊണ്ട് നേരിടാൻ കഴിയണം...കാരണം ഇത് മതനിരപേക്ഷയുടെ നാടാണ്...കലാകാരൻ,സമുഹത്തിന്റ്റെ സ്വത്താണ്,അവൻ സമൂഹത്തോട് സംവേദിച്ച്കൊണ്ടിരിക്കും,ആരെതിർത്താലും...അതായത് ഫാസിസ്റ്റുകളെ പടിക്ക് പുറത്ത് നിർത്തിയാണ് കേരളം ശീലിച്ചിട്ടുളളത്..അല്ല,അതല്ലേ പാടുളളൂ..
 
വാർത്തകൾക്ക് പഞ്ഞമില്ലാത്ത നമ്മുടെ നാട്ടിൽ,വാർത്തകൾക്കപ്പുറം,ഒരു വാർത്ത, മനസ്സിന് കുളിരേകിയ വാർത്ത... കലാകാരിയായ ഒരമ്മ,രോഗിയായ സ്വന്തം മകന് വേണ്ടി സഹായം അഭ്യർത്ഥിച്ചപ്പോൾ,തന്റ്റെ കിഡ്നി തന്നെ ദാനം ചെയ്യാൻ മുന്നോട്ട് വന്ന ഒരമ്മയുണ്ട്...പേരിൽ മാത്രമല്ല,പ്രവർത്തിയിലും,അവർ പൊന്നാണ് എന്ന് തെളിയിച്ച പൊന്നമ്മ ബാബുവാണ് പോയ വാരത്തേയും,എക്കാലത്തെയും താരം...
 
പശുമാഹാത്മ്യം യോഗ്യതയായി കൊണ്ട് നടക്കുന്ന,മനുഷ്യനേക്കാളും മൃഗത്തിന്റ്റെ സ്വത്തിനും,ജീവനും സംരക്ഷണം കൊടുക്കുന്ന,മുഖ്യൻ ഭരിക്കുന്ന UP..ഭയപ്പെടുത്തുന്ന ഗൂണ്ടാരാജിന്റ്റെ അലയൊളികൾ,ചെവിയോർത്താൽ കേൾക്കാം..സുബോധ് കുമാർ...നിങ്ങളാണ് ഹീറോ... കുറിപ്പുകൾ അവസാനിക്കുന്നില്ല...
IFFK നടക്കുകയാണല്ലോ,ചൊവ്വയിൽ നോക്കിയിരിക്കുന്നവർ പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തുമെന്ന പ്രതീക്ഷയുണ്ട്...എല്ലാം ഒരു ഷോ അണല്ലോ...
 
NB : രാധണ്ണന്റ്റെ,നീരാഹാര വിശേഷങ്ങൾ അടുത്തവാരവും,തുടരുമെന്ന ശുഭപ്രതീക്ഷയോടെ...ധ്വജ പ്രണാമം
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍