ഒടിയൻ ചോർത്തുമെന്ന് തമിഴ്‌റോക്കേഴ്സ്, ഭീഷണി ഏൽക്കില്ലെന്ന് അണിയറ പ്രവർത്തകർ

ചൊവ്വ, 11 ഡിസം‌ബര്‍ 2018 (10:56 IST)
ഇന്ത്യൻ സിനിമ അണിയറ പ്രവർത്തകരുടെ പേടി സ്വപ്‌നമാണ് തമിഴ് റോക്കേർസ്. ഏത് സിനിമ റിലീസ് ആയാലും ഉടൻ തന്നെ സൈറ്റിൽ ഇട്ട് അത് വഴി സിനിമ നിർമ്മാണ ലോകത്തെ തന്നെ നശിപ്പിക്കുകയും ചെയ്യുന്നവരാണ് തമിഴ് റോക്കേഴ്സ്.  
 
ഇപ്പോഴിതാ തമിഴ് റോക്കേഴ്‌സിന്റെ പുതിയ ഭീഷണി ഒടിയനു നേരെയാണ്. ഒടിയൻ റിലീസ് ചെയ്താൽ ഉടൻ തന്നെ സൈറ്റിൽ ഇടും എന്നാണ് ഭീഷണി. എന്നാൽ ഈ ഭീഷണികളൊന്നും ഞങ്ങളുടെ അടുത് ചിലവാകില്ല എന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. 
 
2.0 യുടെ ടീം ചെയ്‌ത പോലെ സൈറ്റിൽ അവർ അപ്‌ലോഡ് ചെയ്‌താൽ ഉടൻ ഡിലീറ്റ് ചെയ്യുന്ന രീതിയിൽ സജ്ജീകരണങ്ങൾ ഒരുക്കിയെന്നും അണിയറപ്രവർത്തകർ പറയുന്നു. എന്തായാലും പതിനാലാം തിയ്യതി അകാൻ ആരാധകർ കാത്തിരിക്കുകയാണ്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍