ഫെബ്രുവരി പത്തിന് ആരാധകർ കാത്തിരിക്കുന്നത് രണ്ട് കാര്യങ്ങൾക്കാണ്. ഒന്ന്, പൃഥ്വിരാജിന്റെ ഹൊറർ ചിത്രം എസ്രയുടെ റിലീസ്. രണ്ട്, എസ്ര പ്രദർശിപ്പിക്കുന്ന ചില തീയേറ്ററുകളിൽ മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദറിന്റെ ടീസറും പുറത്തിറക്കുന്നുണ്ട്. ചുരുക്കിപറഞ്ഞാൽ മെഗാ ഓഫർ തന്നെയാണിത്.
മമ്മൂട്ടി ആരാധകര്‍ ഈ വർഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദ് ഗ്രേറ്റ് ഫാദർ. നവാഗനായ ഹനീഫ് അദേനിയാണ് ഈ ആക്ഷൻ ത്രില്ലര്‍ സംവിധാനം ചെയ്യുന്നത്. പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള ആഗസ്റ്റ് സിനിമാസ് ആണ് നിർമാണം. കിടിലൻ ടീസറായിരിക്കും പുറത്തിറങ്ങുക എന്ന കാര്യത്തിൽ സംശമില്ല. ചിത്രത്തിന്റെ മോഷൻ പോസ്റ്ററിന് വലിയ സ്വീകരണമായിരുന്നു ലഭിച്ചത്.