മോഹന്‍ലാല്‍ തന്നെ ഒന്നാമത്, ആരാധകര്‍ ആവേശത്തില്‍ !

കെ ആര്‍ അനൂപ്

വ്യാഴം, 6 ജനുവരി 2022 (10:05 IST)
മലയാളത്തിന്റെ നടനവിസ്മയമാണ് മോഹന്‍ലാല്‍. എന്നും വ്യത്യസ്ത തരത്തിലുള്ള സിനിമകള്‍ ചെയ്യാനാണ് ആഗ്രഹിക്കുന്നതെന്ന് ലാല്‍ പറഞ്ഞിട്ടുണ്ട്. ഇനി അദ്ദേഹത്തിന്റെതായി വരാനിരിക്കുന്ന ഓരോ ചിത്രങ്ങളും അത്തരത്തിലുള്ള തന്നെയാണ്. കഴിഞ്ഞ വര്‍ഷം ഏറ്റവുമധികം ഗൂഗിളില്‍ സെര്‍ച്ച ചെയ്ത മലയാള നടന്‍ മോഹന്‍ലാലാണ്.
ദൃശ്യം 2 ഒരു ഫാമിലി ത്രില്ലര്‍ ആയിരുന്നു എങ്കില്‍, മരക്കാര്‍ ഒരു ചരിത്ര പശ്ചാത്തലത്തില്‍ ഉള്ള ചിത്രമായിരുന്നു, ഇനി വരാന്‍ പോകുന്ന ബ്രോ ഡാഡി, 12 ത് മാന്‍, മോണ്‍സ്റ്റര്‍, റാം എന്നീ ചിത്രങ്ങള്‍ എല്ലാം തന്നെ യഥാക്രമം കോമഡി, ത്രില്ലര്‍, ആക്ഷന്‍ അങ്ങനെ വ്യത്യസ്ത വിഭാഗങ്ങളില്‍ ഒരുങ്ങുന്ന ചിത്രങ്ങളാണെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു.
 
ബ്രോ ഡാഡി വൈകാതെ തന്നെ ഒ.ടി.ടി റിലീസ് ചെയ്യും. ആറാട്ട് ഫെബ്രുവരി പത്തിന് തിയറ്ററുകളിലെത്തും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍