മലയാളത്തിന്റെ അഭിനയ രാജാവ് മോഹൻലാലും തമിഴിലെ യൂത്ത് ഐക്കൺ സൂര്യയും ഒന്നിക്കുന്നു. ഞെട്ടണ്ട! ഇരുവരും ഒന്നിച്ച ഒരു വീഡിയോയെ പറ്റിയാണ് പറഞ്ഞ് വരുന്നത്. റീമിക്സ് വീഡിയോകൾ ഹിറ്റായിക്കൊണ്ടിരിക്കുന്ന ഒരു കാലമാണിത്. പഴയ സിനിമകള്‍ക്ക് പുതിയ സിനിമകളുടെ പശ്ചാത്തല സംഗീതമിട്ടും മറ്റും ട്രെയിലറുകളും ടീസറുകളും എഡിറ്റ് ചെയ്ത് പരീക്ഷിക്കാറുണ്ട്. ഇങ്ങനെ എഡിറ്റ് ചെയ്താണ് ചില ആരാധകർ മോഹൻലാലിനേയും സൂര്യയേയും ഒന്നിപ്പിച്ചിരിക്കുന്നത്.
മോഹന്‍ലാലിന്റെ സാഗര്‍ ഏലിയാസ് ജാക്കി എന്ന കഥാപാത്രത്തെയും സൂര്യയുടെ ദുരൈ സിംങ്കം എന്ന കഥാപാത്രത്തെയുമാണ് കോര്‍ത്തിണക്കിയിരിയ്ക്കുന്നത്. വീഡിയൊ ഇതിനോടകം ഹിറ്റായിരിക്കുകയാണ്.
ഇരുപതാം നൂറ്റാണ്ട് എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച അധോലോക നായകന്‍ കഥാപാത്രമാണ് സാഗര്‍ ഏലിയാസ് ജാക്കി. സൂര്യയെ നായകനാക്കി ഹരി സംവിധാനം ചെയ്ത ചിത്രമായ സിങ്കത്തിലെ കഥാപാത്രമാണ് ദുരൈ സിങ്കം. ഈ രണ്ട് ഹിറ്റ് കഥാപാത്രങ്ങളെ ഒന്നിപ്പിച്ചുകൊണ്ടാണ് ഇപ്പോള്‍ ഒരു റീമിക്‌സ് വീഡിയോ തയ്യാറാക്കിയിരിയ്ക്കുന്നത്.