തിരക്കിനിടെയിലും തിയേറ്ററിലെത്തി മോഹന്‍‌ലാല്‍ ആ‍ദി കണ്ടു

Webdunia
ശനി, 27 ജനുവരി 2018 (10:25 IST)
മികച്ച അഭിപ്രായവുമായി ആദി തീയേറ്ററുകളില്‍ ആവേശമാകുമ്പോള്‍ ചിത്രം കണ്ട് മോഹന്‍ലാലും. മുംബൈ ഭാണ്ഡുപ് മാഗ്നറ്റ് മാളില്‍ എത്തിയാണ് അദ്ദേഹം സിനിമ കണ്ടത്.

അജോയ് വര്‍മ്മയുടെ സംവിധാനത്തിലൊരുങ്ങുന്ന നീരാളി എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നാണ് ലാല്‍ ആദി കാണാനായി തീയേറ്ററിലെത്തിയത്. സിനിമയെക്കുറിച്ചുള്ള മോഹന്‍‌ലാലിന്റെ പ്രതികരണം വരും മണിക്കൂറുകളില്‍ പുറത്തുവരുമെന്നാണ് സൂചന.  

കൊച്ചിയിലുള്ള അമ്മ സുചിത്രയെയും ആന്റണി പെരുമ്പാവൂരും ഉള്‍പ്പെടെയുള്ളവര്‍ റിലീസ് ദിവസം തന്നെ സിനിമ കണ്ടിരുന്നു. അതേസമയം, ആദിയുടെ ആരവങ്ങളില്‍ നിന്നും വിട്ടുമാറി പതിവ് രീതികളുമായി മുമ്പോട്ട് പോകുകയാണ് പ്രണവ്.

സിനിമയുടെ വിജയം പറയാന്‍ നിരവധി പേര്‍ പ്രണവിനെ ഫോണില്‍ വിളിച്ചിരുന്നുവെങ്കിലും ഹിമാലയ യാത്രയില്‍ ആയിരുന്നതിനാല്‍ കിട്ടിയിരുന്നില്ല.

മുംബൈയില്‍ ഷൂട്ടിംഗ് ലൊക്കേഷനിലുള്ള മോഹന്‍ലാലിനെയും കൊച്ചിയിലുള്ള അമ്മ സുചിത്രയെയും പ്രണവ് വിളിച്ചിരുന്നു. വേറെ ആരുമായും അദ്ദേഹം ബന്ധപ്പെട്ടില്ല. സിനിമയുടെ വിജയത്തില്‍ എല്ലാവരോടും നന്ദിയുണ്ടെന്ന് പ്രണവ് ഫോനില്‍ അറിയിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article