എല്ലാവര്‍ക്കും നന്ദി; ആദിയുടെ വിജയം പ്രണവ് ആഘോഷിക്കുന്നത് ഇങ്ങനെ - വൈറലായി വാക്കുകള്‍

വെള്ളി, 26 ജനുവരി 2018 (17:51 IST)
മികച്ച അഭിപ്രായവുമായി ആദി തീയറ്ററുകളില്‍ ആവേശമാകുമ്പോള്‍ നടൻ പ്രണവ് മോഹൻലാൽ ഹിമാലയ യാത്രയില്‍. സിനിമയുടെ വിജയം പറയാന്‍ നിരവധി പേര്‍ ഫോണില്‍ വിളിച്ചിരുന്നുവെങ്കിലും അദ്ദേഹത്തെ കിട്ടിയിരുന്നില്ല.  

സിനിമയുടെ വിജയത്തില്‍ എല്ലാവരോടും നന്ദിയുണ്ടെന്ന് പ്രണവ് അറിയിച്ചു. ഫോണിന് റേഞ്ച് ഇല്ലാത്തതിനാല്‍ കൂടുതലാരുമായും അദ്ദേഹം ബന്ധപ്പെട്ടില്ല.

മുംബൈയില്‍ ഷൂട്ടിങ് ലൊക്കേഷനിലുള്ള മോഹന്‍ലാലിനെയും കൊച്ചിയിലുള്ള അമ്മ സുചിത്രയെയും പ്രണവ് വിളിച്ചിരുന്നു. വേറെ ആരുമായും ബന്ധപ്പെട്ടില്ല എന്നാണ് മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സുചിത്ര രാവിലെ കൊച്ചിയിലെ തിയേറ്ററിൽ സിനിമ കാണാനെത്തിയിരുന്നു. നാലാം തവണയാണ് പ്രണവ് ഹിമാലയത്തിലേക്കു പോകുന്നത്. പതിവ് പോലെ ഇത്തവണയും ഒറ്റയ്‌ക്കാണ് പ്രണയ് യാത്ര പോയിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍