മമ്മൂട്ടി ആരാധകരും ത്രില്ലില്‍; ആദിയില്‍ പ്രണവിനൊപ്പം മോഹ‌ന്‍ലാലും!

വ്യാഴം, 25 ജനുവരി 2018 (15:47 IST)
മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങളാ‍യ മമ്മൂട്ടിയുടെയും മോഹ‌ന്‍ലാലിന്റെയും ആരാധകര്‍ ഒരുപോലെ കാത്തിരിക്കുന്ന ആദിയുടെ റിലീസിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ ത്രില്ലടിപ്പിക്കുന്ന കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്തേക്ക്.

പ്രണവ് മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് അണിയിച്ചൊരുക്കുന്ന ചിത്രത്തില്‍ സൂപ്പർ സ്റ്റാർ മോഹൻലാല്‍ എത്തുന്നുവെന്ന വാര്‍ത്തയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത്.

ഈ സീനില്‍ മോഹന്‍‌ലാലിനൊപ്പം ഭാര്യ സുചിത്രയും എത്തുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഒരു റെസ്റ്റോറന്റിലെ സീനിലാണ് ഇരുവരും എത്തുന്നത്. ചിത്രത്തിലെ ഏറ്റവും മികച്ച രംഗമാണ് ഇതെന്നും പ്രേക്ഷകരെ ആവേശത്തിലാക്കുന്ന ഈ സീനില്‍ മോഹൻലാലാണ് ഹൈലേറ്റെന്നുമാണ് ലഭിക്കുന്ന സൂചന.

ചിത്രത്തിൽ ഒരു പാർക്കൗർ അഭ്യാസിയുടെ വേഷത്തിലാണ് പ്രണവ് എത്തുന്നത്. സിദ്ദിഖ്, ലെന, അനുശ്രീ, ജഗപതി ബാബു എന്നിവര്‍ അണുനിരക്കുന്ന ആദി ഒരു ഹെവി ആക്ഷന്‍ മാസ് സിനിമയല്ലെന്നാണ് സംവിധായകന്‍ വ്യക്തമാക്കുന്നത്. ഒരു സാധാരണ ചെറുപ്പക്കാരന്റെ ജീവിതവും അവന്‍ ചെന്നെത്തുന്ന ക്രൈസിസും അതില്‍ അവന്റെ പ്രതികരണവുമാണ് ഈ സിനിമയെന്നാണ് ജീത്തു പറയുന്നത്.

അതേസമയം, മലയാള സിനിമയുടെ തലവര മാറ്റിമറിച്ച ജീത്തുവിന്റെ ദൃശ്യത്തേക്കാള്‍ വലിയ വിജയമായിരിക്കും ആദി സ്വന്തമാക്കുകയെന്നാണ് മോഹന്‍‌ലാല്‍ ആരാധകര്‍ അവകാശപ്പെടുന്നത്. മമ്മൂട്ടി, മെഗാസ്റ്റാർ മമ്മൂട്ടി,​ യുവനടന്മാരായ ദുൽഖർ സൽമാൻ,​ പൃഥ്വിരാജ്,​ എന്നിവരും നടി മഞ്ജു വാര്യരും പ്രണവിന് ആശംസകൾ നേർന്നിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍