‘എല്ലാ രാഷ്ട്രീയ പാർട്ടികളിലും വേണ്ടപ്പെട്ടവരുണ്ട് പക്ഷേ..‘, തുറന്നുസമ്മതിച്ച് മോഹൻ‌ലാൽ !

Webdunia
തിങ്കള്‍, 11 മാര്‍ച്ച് 2019 (15:12 IST)
മോഹൻ‌ലാൽ ബി ജെ പിയോടൊപ്പം ചേർന്ന് ലോക്സ്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് അഭ്യൂഹങ്ങൾ മലയാള സിനിമാ രംഗത്തും രാഷ്ട്രീയ രംഗത്തും വലിയ ചർച്ചാ വിഷയമായിരുന്നു. എന്നാൽ അഭ്യൂഹങ്ങൾക്ക് മറുപടിയുമായി താരം തന്നെ രംഗത്തുവരികയും ചെയ്തു. ‘ഞാൻ ഒരു രാഷ്ട്രീയക്കാരനല്ല അഭിനയതാവാണ്. അളുകളെ രസിപ്പിക്കുക എന്നതാണ് എന്റെ ജോലി എന്നായിരുന്നു അന്ന് മോഹൻ‌ലാലിന്റെ മറുപടി.
 
ഇപ്പോഴിതാ രാഷ്ട്രീയ പ്രവേശനത്തിൽ വീണ്ടും നിലപാട് ആവർത്തിച്ചിരിക്കുകയാണ് മോഹൻ‌ലാൽ. എല്ലാ രാഷ്ട്രീയ പാർട്ടികളിലും വേണ്ടപ്പെട്ടവരുണ്ട്. എന്നാൽ പ്രത്യേക രാഷ്ട്രീയമില്ലെന്നും മോഹൽ പറഞ്ഞു. രാഷ്ട്രപതിയിൽനിന്നും പദ്മഭൂഷൺ പുരസ്കാരം സ്വീകരിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് മോഹൻലാൽ വീണ്ടും നിലപാട് വ്യക്തമാക്കിയത്. പത്മഭൂഷൺ പുരസ്കാരം മലയാള സിനിമക്ക് ലഭിച്ച അംഗീകാരമാണ് എന്നും മോഹൻലാൽ പറഞ്ഞു  
 
പത്മ പുരസ്‌കാര ജേതാക്കളായ മലയാളികള്‍ക്ക് തിങ്കളാഴ്ച വൈകിട്ട് കേരളാ ഹൌസിൽ സ്വീകരണം ഒരുക്കിയിട്ടുണ്ട്. മോഹന്‍ലാല്‍, ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍, സംഗീതജ്ഞന്‍ ജയന്‍, പുരാവസ്തു വിദഗ്ധന്‍ കെ.കെ. മുഹമ്മദ് എന്നിവർ സ്വീകരണത്തിൽ പങ്കെടുക്കും. 

അനുബന്ധ വാര്‍ത്തകള്‍

Next Article