വര്‍ഷങ്ങള്‍ക്കുശേഷം മോഹന്‍ലാലും സത്യന്‍ അന്തിക്കാടും വീണ്ടും ഒന്നിക്കുന്നു എന്ന വാര്‍ത്ത നേരത്തെ പുറത്തുവന്നതാണ്. മലയാളത്തിന്റെ ഹിറ്റ് കോമ്പോ വീണ്ടും ഒന്നിക്കുമ്പോള്‍ ആരാധകരും വലിയ പ്രതീക്ഷയിലാണ്. മോഹന്‍ലാല്‍ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് ഇപ്പോള്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍.
മോഹന്‍ലാല്‍ നായകനാകുന്നതായിരിക്കും തന്റെ അടുത്ത സിനിമയെന്ന് സത്യന്‍ അന്തിക്കാട് ഒരു അഭിമുഖത്തിനിടെ പറഞ്ഞിരുന്നു.പാന്‍ ഇന്ത്യന്‍ ഒന്നുമില്ല ജീവിതഗന്ധിയായ കഥയായിരിക്കും സിനിമ പറയാന്‍ പോകുന്നത്. നേര് വിജയവും നിര്‍മ്മാതാക്കളില്‍ പ്രതീക്ഷ നല്‍കുന്നുണ്ട്. നമുക്ക് ചുറ്റുമുള്ള ഒരാളായി മോഹന്‍ലാലിനെ കാണാനാണ് ഏവരും ആഗ്രഹിക്കുന്നത്. ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന സിനിമയുടെ ആലോചനകളിലേക്ക് കടന്നിട്ടുണ്ട് കുറഞ്ഞത് നാലുമാസമെങ്കിലും വേണ്ടിവരും സിനിമ തുടങ്ങുവാനെന്ന് സത്യന്‍ അന്തിക്കാട് അന്ന് പറഞ്ഞിരുന്നു.