വിജയ തേരിൽ മോഹൻലാൽ ! പതിനാലാം ദിവസവും ഒരു കോടി ചേർത്ത് നേര്! കളക്ഷൻ റിപ്പോർട്ട്

കെ ആര്‍ അനൂപ്

വെള്ളി, 5 ജനുവരി 2024 (15:17 IST)
'എലോൺ', 'ആറാട്ട്', തുടങ്ങിയ സിനിമകളുടെ പരാജയങ്ങൾക്ക് ശേഷം 2023 മോഹൻലാലിന് സമ്മാനിച്ച വിജയമാണ് 'നേര്'. റിലീസ് ചെയ്ത 14 ദിവസങ്ങൾ പിന്നിടുമ്പോൾ 38 കോടിയിലധികം കേരളത്തിൽനിന്ന് ചിത്രം നേടി എന്നാണ് റിപ്പോർട്ടുകൾ.
 
പതിനാലാം ദിവസം മാത്രം, ഒരു കോടി രൂപ നേടി.ആദ്യ 13 ദിവസത്തിനുള്ളിൽ 37 കോടി സ്വന്തമാക്കിയ ചിത്രം കഴിഞ്ഞദിവസം ഒരു കോടി കൂടി ചേർത്ത് 38 കോടിയിലേക്ക് കളക്ഷൻ എത്തിനിൽക്കുകയാണ്.
 'നേര്' ആദ്യവാരം 23.8 കോടിയാണ് നേടിയത്. 9-ാം ദിനം 2.75 കോടി, 10-ാം ദിനം 2.95 കോടി, 11-ാം ദിനം 3.1 കോടി, 12-ാംദിനം 2.5 കോടി, 13-ാം ദിനം 1.9 കോടി,14-ാം ദിനം 1 കോടി എന്നിങ്ങനെ മികച്ച കളക്ഷനുമായി ചിത്രം മികച്ച പ്രകടനം തുടർന്നു. 14-ാം ദിവസം, കേരളത്തിൽ മാത്രം 38 കോടി നേടിയ ചിത്രം 14 ദിവസം കൊണ്ട് വിദേശ ഇടങ്ങളിൽനിന്ന് 28.90 കോടി നേടി.ഇന്ത്യയിലെ മൊത്തം കളക്ഷൻ 45.00 കോടി രൂപയാണ്. 
 
 
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍