ലീഗല്‍ ത്രില്ലറോ കോര്‍ട്ട് റൂം ത്രില്ലറോ അല്ല,'നേര്' സിനിമയെക്കുറിച്ച് ജീത്തു ജോസഫ്

കെ ആര്‍ അനൂപ്
ശനി, 9 സെപ്‌റ്റംബര്‍ 2023 (15:48 IST)
നേര് ലീഗല്‍ ത്രില്ലറോ കോര്‍ട്ട് റൂം ത്രില്ലര്‍ അല്ലെന്ന് സംവിധായകന്‍ ജിത്തു ജോസഫ്. പൂര്‍ണ്ണമായും കോര്‍ട്ട് റൂം ഡ്രാമയാണ് സിനിമയെന്ന് അദ്ദേഹം ഒരു അഭിമുഖത്തിനിടെ പറഞ്ഞു. കേസും പ്രതികളും ഒക്കെ ആദ്യം തന്നെ സിനിമയില്‍ പറയും ആ കേസ് കോടതിയില്‍ എത്തുമ്പോള്‍ എന്തു സംഭവിക്കുന്നു എന്നതാണ് നീര് എന്ന ചിത്രം പറയുന്നത്.
 
മോഹന്‍ലാലിനൊപ്പമുള്ള റാം എന്ന ചിത്രത്തിന് ഇനിയും 45 ദിവസത്തെ ചിത്രീകരണം കൂടി ബാക്കിയുണ്ടെന്നും ജീത്തു ജോസഫ് പറഞ്ഞു. ത്രില്ലര്‍ ഴോണര്‍ അല്ലാത്ത സിനിമകള്‍ ചെയ്യാന്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേര് സിനിമയുടെ സെറ്റില്‍ കഴിഞ്ഞ ദിവസമായിരുന്നു മോഹന്‍ലാല്‍ ജോയിന്‍ ചെയ്തത്.
 
ആശിര്‍വാദ് സിനിമാസിന്റെ മുപ്പത്തിമൂന്നാമത് നിര്‍മാണ സംരംഭമാണ്.ദൃശ്യം, ദൃശ്യം 2, ട്വല്‍ത്ത് മാന്‍, റാം തുടങ്ങിയ സിനിമകള്‍ക്ക് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിക്കുമ്പോള്‍ വലിയ പ്രതീക്ഷകളാണ് ആരാധകര്‍ക്ക്.
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article